മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് അങ്കണവാടി കം ക്രഷ് ഉദ്ഘാടനം നടന്നു

Advertisement

മൈനാഗപ്പള്ളി. ഗ്രാമപഞ്ചായത്തിൽ വടക്കൻ മൈനാഗപ്പള്ളി കിഴക്ക് വാർഡ് 2 ൽ 54-ാം നമ്പർ അങ്കണവാടിക്ക് സമീപമുള്ള പഞ്ചായത്ത് മിനി ഹാളിൽ അങ്കണവാടി കം ക്രഷ് പ്രസിഡൻ്റ് വർഗീസ് തരകൻ്റെ അദ്ധ്യക്ഷതയിൽ കോവൂർ കുഞ്ഞുമോൻ എം.എൽ എ ഉദ്ഘാടനം ചെയ്തു. മുൻപഞ്ചായത്ത് പ്രസിഡൻ്റ് പി.എം സെയ്ദ് സ്വാഗതം ആശംസിച്ചു. സ്ത്രീകളെ തൊഴിൽ മേഖലയിലേക്ക് ആകർഷിക്കുന്നതിനും തൊഴിൽ മേഖലകളിൽ സ്ത്രീകളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പങ്കാളിത്തത്തോടു കൂടി പഞ്ചായത്തിൽ നടപ്പിലാക്കുന്ന “പാൽ ന ” സ്കീം പ്രകാരമുള്ളതാണ് അങ്കണവാടി കം ക്രഷ്. 6 മാസം മുതൽ 3 വയസ് വരെ പ്രായമുള്ള കുട്ടികളെ ക്രഷ് ൽ കെയർ ചെയ്യുന്നു. ജില്ലാ പഞ്ചായത്തംഗം ശ്യാമളയമ്മ , വൈസ് പ്രസിഡൻ്റ്ഉഷാകുമാരി, വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സജിമോൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ സിജു , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മനാഫ് മൈനാഗപ്പള്ളി , ബ്ലോക്ക് പഞ്ചായത്തംഗം ശശികല , ഗ്രാമ പഞ്ചായത്തംഗങ്ങളായ ബിന്ദു മോഹൻ, ബിജുകുമാർ , ജലജ രാജേന്ദ്രൻ , ഷാജി ചിറക്കുമേൽ, റാഫിയ നവാസ്, അഡ്വ. അനിത അനീഷ് , ലാലീ ബാബു, ബിജി കുമാരി, അനന്തു ഭാസി, ഷഹു ബാനത്ത്, പഞ്ചായത്ത് സെക്രട്ടറി ഷാനവാസ്, CDPO ജയകുമാരി, അങ്കണവാടി കം ക്രഷ് മോണിറ്ററിംഗ് സമിതി അംഗങ്ങളായ സനൽകുമാർ, ഭരതൻ, ചന്ദ്രശേഖര പിള്ള, മുസ്തഫ, ബിന്ദു , റഷീദ ,ക്രഷ് വർക്കർ സിന്ധു, സൂപ്പർവൈസർ സന്ധ്യ എന്നിവർ പങ്കെടുത്തു.

Advertisement