പുത്തൂർ (കൊല്ലം). വിജയത്തിലെ ഇരട്ടിമധുരകഥ ഇത് ജയലക്ഷ്മിയും ജ്യോതിലക്ഷ്മിയും
‘സ്വന്തം പേരുകൾക്ക് മുൻപ് പഠന മുറിയുടെ ഭിത്തിയിൽ DOCTOR എന്ന് എഴുതി ഇട്ടശേഷം രണ്ടുപേരും കൂടി പഠനമുറി ഒരുക്കി ഒരു ലാപ്ടോപ്പിന്റെ കീഴിൽ നീറ്റ് പരിശീലന കേന്ദ്രത്തിന്റെ ഒരു ഓൺലൈൻ അഡ്മിഷൻ എടുത്ത് പഠനം ആരംഭിച്ചു. എല്ലാ ആഴ്ചയിലും കൊല്ലത്ത് പോയി മോഡൽ പരീക്ഷകൾ എഴുതി ഒടുവിൽ ജയലക്ഷ്മി. എസ്സിന് തിരുവനന്തപുരം ഗവൺമെന്റ് ആയുർവേദ മെഡിക്കൽ കോളേജിൽ BAMS നും ജ്യോതി ലക്ഷ്മി. എസിന് കർണാടക ഗുൽബർഗ ഇ.എസ്. ഐ.സി. മെഡിക്കൽ കോളേജിൽ MBBS നും പ്രവേശനം ലഭിച്ചു.
കശുവണ്ടി ഫാക്ടറി മാനേജരായ കൊല്ലം പുത്തൂർ കാരിക്കൽ കല്ലേലിൽ പുത്തൻവീട്ടിൽ സുരേഷ് കുമാറിന്റെയും അക്ഷയ സെന്റർ ജീവനക്കാരിയായ ലതാകുമാരിയുടെയും 3 മക്കളിൽ ഇളയ ഇരട്ടകളാണിവർ
മാതാപിതാക്കളുടെ പരിമിതികൾ അറിഞ്ഞ് സ്വയം പഠിച്ച് മികച്ച ഭാവി തിരഞ്ഞെടുത്ത ഇവരുടെ പേരിൽ പ്രദേശവാസികളും കശുവണ്ടി മേഖലയിലെ ജീവനക്കാരും അതീവ സന്തോഷത്തിലാണ്. നിശ്ചയദാർഡ്യത്തിനും കഠിനാധ്വാനത്തിനും മാതൃകയാണ് ഈ പെൺകുട്ടികൾ







































Super 👍