ശാസ്താംകോട്ടയിൽ നൈപുണ്യ വികസന കേന്ദ്രം ഉദ്ഘാടനം ചെയ്തു

Advertisement

ശാസ്താംകോട്ട:ശാസ്താംകോട്ട പഞ്ചായത്തിൽ നൈപുണ്യ വികസന കേന്ദ്രത്തിൻ്റെ ഉദ്ഘാടനം മന്ത്രി ജെ.ചിഞ്ചുറാണി നിർവഹിച്ചു.ചടങ്ങിൽ കോവൂർ കുഞ്ഞുമോൻ എംഎൽഎ അധ്യക്ഷത വഹിച്ചു.ഗ്രാമ പഞ്ചായത്ത്
വൈസ് പ്രസിഡന്റ് ഗുരുകുലം രാകേഷ് റിപ്പോർട്ട് അവതരിപ്പിച്ചു.നവീകരിച്ച എം.സി.എഫ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുന്ദരേശൻ ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്തംഗം പി.ശ്യാമളയമ്മ,ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.പുഷ്പ കുമാരി,ബ്ലോക്ക് ആരോഗ്യ. വിദ്യാഭ്യാസ ചെയർമാൻ കെ.സനൽകുമാർ,ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി അധ്യക്ഷരായ ഉഷാകുമാരി.ആർ,അനിൽ തുമ്പോടൻ,പ്രസന്നകുമാരി.കെ,ബ്ലോക്ക് -ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ എന്നിവർ പ്രസംഗിച്ചു.പഞ്ചായത്ത് പ്രസിഡൻ്റ് ആർ.ഗീത സ്വാഗതവും കെ.സീമ നന്ദിയും പറഞ്ഞു.

Advertisement