ഉഷാലയം ശിവരാജനെ വെട്ടി പരിക്കേല്പിച്ചയാള്‍ അറസ്റ്റിൽ

Advertisement

ശാസ്താംകോട്ട:തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള സ്ഥാനാർത്ഥി തർക്കത്തെ തുടർന്ന് ദളിത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡൻ്റും കേരള കോൺഗ്രസ് (എം) സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റിയംഗവും,പടിഞ്ഞാറെ കല്ലട ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻ്റിങ് കമ്മിറ്റി അധ്യക്ഷനുമായ ഉഷാലയം ശിവരാജ ത് (59) വെട്ടേറ്റ സംഭവത്തിൽ പ്രതി അറസ്റ്റിൽ.സഹോദരി ഭർത്താവ് ബിജു (48)വാണ് പിടിയിലായത്.സംഭവത്തിനു ശേഷം ഒളിവിൽ പോയ ഇയ്യാളെ പൊലീസ് നടത്തിയ ഊർജിത അന്വേഷണത്തിലാണ് പിടികൂടാൻ കഴിഞ്ഞതെന്ന് ശാസ്താംകോട്ട എസ്എച്ച്ഒ അനീസ് പറഞ്ഞു.വധശ്രമത്തിന് കേസെടുത്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.ഞായർ രാത്രി 9.30 ഓടെ ആദിക്കാട്ട് മുക്കിൽ വച്ചായിരുന്നു സംഭവം.ആക്രമണത്തിൽ തലയ്ക്ക് സാരമായി പരിക്കേറ്റ ഉഷാലയം ശിവരാജനെ നാട്ടുകാരാണ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്.പരിക്ക് ഗുരുതരമായതിനാൽ പിന്നീട് ജില്ലാ ആശുപത്രിയിലും അവിടെ നിന്ന് കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.ആദിക്കാട്ട് മുക്കിൽ സംസാരിച്ചു നിൽക്കുകയായിരുന്ന
ഉഷാലയം ശിവരാജനെ പ്രതി കൈയ്യിൽ കരുതിയിരുന്ന തേപ്പ് കരണ്ടി ഉപയോഗിച്ച് തലയിൽ വെട്ടുകയായിരുന്നു.പട്ടികജാതി വനിതാ സംവരണമായ പടിഞ്ഞാറെ കല്ലട ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ ഉഷാലയത്തിൻ്റെ സഹോദരിയും മുൻ മെമ്പറുമായ ഉഷയെ മത്സരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഉടലെടുത്ത തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് വിവരം.നിലവിൽ ഉഷാലം ശിവരാജനാണ് ഈ വാർഡ് മെമ്പർ.സഹോദരിയും ഭർത്താവും തമ്മിൽ ദാമ്പത്യ പ്രശ്നങ്ങൾ നിലനിൽക്കുന്നതായി സൂചനയുണ്ട്.

Advertisement