പടിഞ്ഞാറെകല്ലട. പഞ്ചായത്തിലെ നൂതനപദ്ധതിക്കളടക്കം പഠിക്കാനും നേരിട്ട് മനസിലാക്കാ നുമായി 54അംഗ സംഘമാണ് കല്ലടയിൽ എത്തിയത്. പഞ്ചായത്ത് പ്രസിഡന്റ്മാർ, പഞ്ചായത്ത് അംഗങ്ങൾ, ബി ഡി ഒ മാർ, പഞ്ചായത്ത് സെക്രട്ടറിമാർ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.പദ്ധതികളെ സംബന്ധിച്ച് പഞ്ചായത്ത് പ്രസിഡന്റ് ഡോ. സി ഉണ്ണികൃഷ്ണൻ, സെക്രട്ടറി ദിലീപ് എന്നിവർ വിശദികരിച്ചു. കർണ്ണാടകസംഘത്തിലുൾപ്പെട്ട ഡോ. സന്തോഷ്, ഡോ ബിജു എന്നിവർ കർണ്ണാടകത്തിലെ തദ്ദേശസ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ വിശദികരിച്ചു.. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽ സുധ, സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺമാരായ കെ സുധീർ, അംബികകുമാരി, അംഗങ്ങളായ ഷീലകുമാരി, സിന്ധു എന്നിവരും കില ഫാകൽറ്റി അംഗങ്ങളായ ദിലീപ്കുമാർ, വിനോദ്, ആർ ചന്ദ്രൻ പിള്ള, അഞ്ജിത എന്നിവരും കർണാടക സംഘവുമായി ചർച്ച നടത്തി. പഞ്ചായത്ത് ഹെഡ്ക്ലാർക് പുഷ്പരാജ് നന്ദി പറഞ്ഞു. തുടർന്ന് ടുറിസം, സോളാർ പ്രോജെക്ട് പ്രദേശങ്ങളും സംഘം സന്ദർശിച്ചു.






































