ബോക്സിങ് ചാമ്പ്യൻഷിപ്പിൽ മെഡല്‍ നേട്ടവുമായി ജഗത്തും ഹരിഹരദത്തനും

ജഗത്തും ഹരിഹരദത്തനും ജി. ഗോപകുമാറിനൊപ്പം
Advertisement

ശാസ്താംകോട്ട. തിരുവനന്തപുരത്തു വച്ച് നടന്ന 66 മത് കേരള സംസ്ഥാന സ്കൂൾ ഒളിമ്പിക്സ് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ -75 കിലോഗ്രാം കാറ്റഗറിയിൽ ബ്രോൺസ് മെഡൽ കരസ്ഥമാക്കിയ ജഗത്ത് എസ് പിള്ള. ശാസ്താംകോട്ട വേങ്ങ അനന്തപുരിയിൽ ജയകുമാർ,ശ്രീജകൃഷ്ണൻ ദമ്പതികളുടെ മകനാണ്. മുതുപിലാക്കാട് ഡോക്ടർ സി. ടി ഈപ്പൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥി ആണ്.
സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ -69 കിലോഗ്രാം കാറ്റഗറിയിൽ ബ്രോൺസ് മെഡൽ കരസ്ഥമാക്കിയ ഹരിഹര ദത്തൻ. മൈനാഗപ്പള്ളി ഇടവനശേരി പാറപ്പുറത്ത് വീട്ടിൽ രാജേഷ് കുമാർ – സീമ ദമ്പതികളുടെ മകനാണ്. പതാരം ശാന്തി നികേതനം മോഡൽ ഹയർസെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥി ആണ്. ഹരിഹര ദത്തൻ കരാത്ത യിൽ ബ്ലാക്ക് ബെൽറ്റ് കരസ്ഥമാക്കിയിട്ടുണ്ട്. എക്സ്ട്രീം ഫൈറ്റ് ക്ലബ്ബിലെ ചീഫ് കോച്ച് മൈനാഗപ്പള്ളി ജി. ഗോപകുമാറിന്റെ ശിക്ഷണത്തിൽ കരാത്തെ, ബോക്സിങ്, വുഷു എന്നീ ആയോധനകലകൾ പരിശീലിച്ചു വരുന്നു.

Advertisement