കായംകുളം : പുള്ളിക്കണക്ക് ഗായത്രി സെൻട്രൽ സ്കൂളിൽ വെച്ചുനടന്ന കൊല്ലം സഹോദയ കലോത്സവത്തിൽ കാരംകോട് വിമല സെൻട്രൽ സ്കൂള്‍ ചാമ്പ്യന്‍ഷിപ്പ് നേടി 823 പോയിന്റുകളോടെയാണ് വിമല സെൻട്രൽ സ്കൂളാണ് ചാമ്പ്യന്മാരായത്.. ഫസ്റ്റ് റണ്ണറപ്പായി ബ്രൂക്ക് ഇന്റർനാഷണൽ സ്കൂൾ മാറി.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ജില്ലകളിലെ നാല്പതോളം സ്‌കൂളുകളുടെ സംഘടനയായ കൊല്ലം സഹോദയയുടെ ആഭിമുഖ്യത്തിൽ നടന്ന സർഗ്ഗോത്സവം 2025 ൽ കാറ്റഗറി-1 (I-IV)ൽ സെക്കന്റ് റണ്ണപ്പായും കാറ്റഗറി IV (XI-XII) ൽ ചാമ്പ്യന്മാരായും മാറിയതോടെ 817 പോയിന്റുകളോടെയാണ് ബ്രൂക്ക് ഇന്റർനാഷണൽ ഫസ്റ്റ് റണ്ണറപ്പായത്.810 പോയിന്റോടെ ഗായത്രി സെൻട്രൽ സ്കൂൾ സെക്കന്റ് റണ്ണറപ്പായി.കായംകുളം എം എൽ എ യു പ്രതിഭാ ഹരി കൊല്ലം സഹോദയ പ്രസിഡന്റ് റവ. ഫാദർ ഡോ. ജി. എബ്രഹാം തലോത്തിൽ എന്നിവർ ചേർന്ന് വിദ്യാർത്ഥികൾക്ക് സമ്മാനദാനം നിർവ്വഹിച്ചു.ഒൻപത് വേദികളിൽ 240 മത്സര ഇനങ്ങളിലായി 2500 ഓളം കലാ പ്രതിഭകളാണ് മത്സരങ്ങളിൽ പങ്കെടുത്തത്






































