കൊല്ലം.സാമൂഹിക നന്മയുടെ വിവിധ മേഖലകളില്‍ സമൂഹത്തിന് ശ്രേഷ്‌ഠ മാർഗദർശിയായിരുന്നു തേവാടി ടി.കെ. നാരായണക്കുറുപ്പ് എന്നു മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്‌ടർ തോമസ് ജേക്കബ്. വൈദ്യം, ഭാഷ, സാഹിത്യം, പത്രപ്രവർത്തനം തുടങ്ങിയ മേഖലകളിൽ അദ്ദേഹത്തിന്റെ വൈദഗ്‌ധ്യം അതിശയിപ്പിക്കുന്നതായിരുന്നെന്നും തേവാടി ടി.കെ.നാരായണക്കുറുപ്പ് ഫൗണ്ടേഷന്റെ പ്രഥമ മാധ്യമ പുരസ്കാരം സ്വീകരിച്ചുകൊണ്ട് തോമസ് ജേക്കബ് പറഞ്ഞു.

കവി ചവറ കെ.എസ്.പിള്ള പുരസ്‌കാരം സമർപ്പിച്ചു. അനുസ്‌മരണ സമ്മേളനം ഡോ.സുജിത്ത് വിജയൻ പിള്ള എംഎൽഎ ഉദ്ഘാടനം ചെയ്‌തു. ഡോ.പ്രസന്നരാജൻ, ശ്രീകുമാർ മുഖത്തല, രാജൻ കൈലാസ്, ഫൗണ്ടേഷൻ പ്രസിഡൻന്റ് പി.കെ. പിള്ള, സെക്രട്ടറി ഗോപകുമാർ ഭരതൻ എന്നിവർ പ്രസംഗിച്ചു.





































