പടിഞ്ഞാറെ കല്ലട. ഗ്രാമപഞ്ചായത്തിലെ ഹോമിയോ ആശുപത്രിക്ക് ആരോഗ്യവകുപ്പിന്റെ 30ലക്ഷം രൂപയും പഞ്ചായത്തിന്റെ 18ലക്ഷവും ചേർത്ത് 48ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന ഹോമിയോ ആശുപത്രിക്ക് ശിലാസ്ഥാപനം നടത്തി. കോവൂർ കുഞ്ഞുമോൻ എം എൽ ഏ യുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം ആരോഗ്യവകുപ്പ് മന്ത്രി വീണാജോർജ് ഉത്ഘാടനം ചെയ്തു. കോവൂർ കുഞ്ഞുമോൻ ശിലാഫലകം അനാഛാ ദനം ചെയ്‌തു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ. സി ഉണ്ണികൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം വി രതീഷ്, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺമാരായ കെ സുധീർ ഉഷാലയം ശിവരാജൻ, ജെ അംബികകുമാരി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഓമനക്കുട്ടൻ പിള്ള, എൻ ശിവാനന്ദൻ, സിന്ധു, ടി. ശിവരാജൻ, ഷീലകുമാരി എന്നിവരും പ്ലാനിങ് ബോർഡ് വൈസ് ചെയർമാൻ ജി ശങ്കരപ്പിള്ള, കില ഫാക്കൽറ്റി അംഗം ആർ ചന്ദ്രൻപിള്ള എന്നിവർ ആശംസകൾ നേർന്നു. സ്ഥലം മാറിപോകുന്ന ഹോമിയോമെഡിക്കൽ ഓഫീസർ അതുൽ ബാബു രാജിന് ആദരവ് നൽകി. മെഡിക്കൽ ഓഫീസർ ഡോ ഷാലിമനന്ദി പറഞ്ഞു.






































