ശൂരനാട് വടക്ക്:ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഗ്രാൻഡ് ഫണ്ടിൽ നിന്നും ലഭ്യമായ 55 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച അഴകിയകാവ് ജനകീയ ആരോഗ്യ കേന്ദ്രത്തിൻ്റെ ഉദ്ഘാടനം കൊടിക്കുന്നിൽ സുരേഷ് എം.പി നിർവഹിച്ചു,.പഞ്ചായത്ത് പ്രസിഡന്റ് എസ്.ശ്രീകുമാർ അധ്യക്ഷത വഹിച്ചു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുന്ദരേശൻ,ജില്ലാ പഞ്ചായത്ത് അംഗം ശ്യാമളയമ്മ,ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മിനി സുദർശൻ,അംഗങ്ങളായ സൗമ്യ,ശ്രീലക്ഷ്മി,ദിലീപ്,സമദ്,അഞ്ജലി നാഥ്,പഞ്ചായത്ത് സെക്രട്ടറി എം.സുരേഷ് കുമാർ,മെഡിക്കൽ ഓഫീസർ ഡോ.ഫിലിപ്പ് തോമസ് വൈദ്യൻ എന്നിവർ പ്രസംഗിച്ചു.






































