സംസ്ഥാന സർക്കാരിൻറെ തൊഴിലാളി വിരുദ്ധ നടപടിക്കും ക്ഷേത്ര കൊള്ളയ്ക്കും എതിരെ ബിഎംഎസ് പദയാത്ര

Advertisement

ശാസ്താംകോട്ട :സംസ്ഥാന സർക്കാരിൻറെ തൊഴിലാളി വിരുദ്ധ നടപടിക്കും ക്ഷേത്ര കൊള്ളയ്ക്കും
എതിരെബിഎംഎസ് ശാസ്താംകോട്ട മേഖലയിലെ പടിഞ്ഞാറക്കല്ലടയിൽ പദയാത്ര നടത്തി.റെയിൽവേ പാലത്തിനു മുന്നിൽ നിന്നു തുടങ്ങിയ പദയാത്രകാരാളിമുക്ക് ജംഗ്ഷൻ സമാപിച്ചു .നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു.തുടർന്ന് നടന്ന പൊതുസമ്മേളനം കെഎസ്ആർടിസി എംപ്ലോയീസ് സംഘ്സംസ്ഥാന സെക്രട്ടറി ഗോപൻ ഉദ്ഘാടനം ചെയ്തു.മേഖല പ്രസിഡൻറ് എം എസ് ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു.ബിഎംഎസ് സംസ്ഥാന സമിതി അംഗം പരിമണം ശശി മുഖ്യപ്രഭാഷണം നടത്തി.മേഖലാ സെക്രട്ടറി കല്ലട തുളസി, സജീവ്, ഗ്രാമപഞ്ചായത്തംഗം ഓമനക്കുട്ടൻപിള്ള ജാഥാ ക്യാപ്റ്റൻ രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

Advertisement