മൈനാഗപ്പള്ളി: മൈനാഗപ്പള്ളി ശ്രീ ചിത്തിര വിലാസം യുപി സ്കൂളിൽ ഭക്ഷ്യ മേള നടന്നു . കുട്ടികളിൽ പോഷകാഹാരങ്ങളെ കുറിച്ച് ബോധം ഉണ്ടാക്കുന്നതിനായി അവർ തന്നെ തയ്യാറാക്കിയ വിഭവങ്ങൾ കുട്ടികൾ കൊണ്ടുവരികയും അവിടെ പ്രദർശിപ്പിക്കുകയും ചെയ്തു. കുട്ടികൾക്കും രക്ഷകർത്താക്കൾക്കും കാണുവാനുഉള്ള സൗകര്യം ഒരുക്കി. പോഷകാഹാരത്തിന്റെ പ്രാധാന്യം കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുന്നതിനായി മൈനാഗപ്പള്ളി സി എച്ച് സി യിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീമതി സുൽഫിയ ബോധവൽക്കരണ ക്ലാസ് നടത്തി. പിടിഎ പ്രസിഡന്റ് അർഷാദ് മന്നാനിയുടെ അധ്യക്ഷതയിൽ കൂടിയ യോഗം ചവറ നൂൺ മീൽ ഓഫീസർ ശ്രീ കെ ഗോപകുമാർ ഉദ്ഘാടനം ചെയ്തു. പ്രസ്തുത യോഗത്തിൽ ഹെഡ്മിസ്ട്രസ് എസ് ജയലക്ഷ്മി സ്വാഗതം പറഞ്ഞു. പിടി എ അംഗങ്ങളായ ശ്രീമതി ബിന്ദു,ശ്രീമതി അമൃത സ്റ്റാഫ് സെക്രട്ടറി ശ്രീ സൈജു എന്നിവർ സംസാരിച്ചു.യോഗത്തിന് എസ്ആർജി കൺവീനർ ശ്രീമതി രശ്മി രവി നന്ദി പറഞ്ഞു.






































