പന്ത്രണ്ടാം പെൻഷൻ പരിഷ്കരണം അനിശ്ചിതമായി നീട്ടാ നുള്ള നീക്കം അപലപനീയം,കെ എസ് എസ് പി എ. കുന്നത്തൂർ മണ്ഡലം സമ്മേളനം

Advertisement


കുന്നത്തൂർ : 2024ൽ നട പ്പാക്കേണ്ട പന്ത്രണ്ടാം ശമ്പള-പെൻഷൻ പരിഷ്കരണം കൃത്യമായി നടപ്പാക്കാതെ നീട്ടികൊണ്ട് പോകാനു ള്ള സർക്കാർ ശ്രമം അപലപനീയമാണെന്നും ഉടൻ പരിഷ്കരണ കമ്മീഷനെ നിയോഗിക്കണമെന്നും കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കുന്നത്തൂർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പെൻഷൻകാരിൽ നിന്നും കവർന്നെടുത്ത കോടികൾ വരുന്ന ക്ഷാമാശ്വാസ കുടിശിക ഉടൻ തിരികെ നൽകണമെന്നും യോഗം ഉദ്ഘാടനം ചെയ്ത . ജില്ലാ പ്രസിഡന്റ്‌ വാര്യത്ത് മോഹൻകുമാർ പറഞ്ഞു. മണ്ഡലം പ്രസിഡന്റ്‌ റ്റി എ. സുരേഷ്‌കുമാർ അദ്ധൃക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി എൻ സോമൻ പിള്ള, ഡിസിസി നിർവാഹക സമിതിയംഗം കെ സുകുമാരൻ നായർ, ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ കാരക്കാട്ട് അനിൽ, മുൻ പഞ്ചായത്ത് പ്രസിഡന്റ്‌ കുന്നത്തൂർ പ്രസാദ്, നിയോജകമണ്ഡലം പ്രസിഡന്റ്‌ അർത്തിയിൽ അൻസാരി,സെക്രട്ടറി.കെ ജി ജയചന്ദ്രൻ പിള്ള, ശുരനാട് വാസു ഡി ബാബുരാജ്,എസ് എസ് ഗീതാഭായി, അബ്ദുൽ സമദ് അസുറാ ബീവി,സൈറസ് പോൾ, രാജുഎം ആർ എന്നിവർ പ്രസംഗിച്ചു
പുതിയ ഭാരവാഹിക ളായി റ്റി എ.സുരേ ഷ്‌കുമാർ (പ്രസിഡന്റ്‌,) ജോസ് മോൻ (സെക്രട്ടറി) എം ആർ രാജു
ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു

Advertisement