ഭക്ഷ്യയോഗ്യമല്ലാത്ത റേഷൻ കുത്തരി വിതരണം അന്വേഷിക്കണം ആർഎസ്പി

Advertisement

ശൂരനാട്. പ്രദേശങ്ങളിലെ റേഷൻ കടകൾ വഴി ഒക്ടോബർ മാസം വിതരണം ചെയ്ത കുത്തരി ( cmR) ഭക്ഷ്യയോഗ്യമല്ല എന്ന് ആർ എസ് പി.
കർഷകരും കർഷക തൊഴിലാളികളും സാധാരണക്കാരും തിങ്ങി പാർക്കുന്ന ശൂരനാട് പോലെയുള്ള പ്രദേശത്ത് മോശപ്പെട്ട അരിവിതരണം നടത്തിയതിനെ സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും , കടകളിൽ എത്തിച്ച മോശപ്പെട്ട അരിയുടെ വിതരണം അടിയന്തരമായി നിർത്തണമെന്നും . പാറക്കടവിൽ നടന്ന ആർ എസ് പി ശൂരനാട് വടക്ക് ലോക്കൽ സ്പെഷ്യ ൽ സമ്മേളനം അധികാരികളോട് ആവശ്യപ്പെട്ടു.
സമ്മേളനത്തിൽ . നേതാക്കളായ ബാബു ഹനീഫ്. ഷാജു പുതുപ്പള്ളി .സി കൊച്ചുകുഞ്ഞ് .സുരേന്ദ്രൻ പാറകടവ്, മുൻഷീർ ബഷീർ, മോഹനൻ പിളള, രാജൻ പാതിരിക്കൽ എന്നിവർ സംസാരിച്ചു.

Advertisement