ശാസ്താംകോട്ട:ശാസ്താംകോട്ട ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ പടിഞ്ഞാറെ ബലിക്കൽപ്പുരയും 111 തൂക്കുവിളക്കുകളുടെയും സമർപ്പണം 26ന് നടക്കുമെന്ന് ഉപദേശക സമിതി പ്രസിഡൻ്റ് കെ.പി അജിത് കുമാർ,സെക്രട്ടറി കേരള ശശികുമാർ,വൈസ് പ്രസിഡൻ്റ് എസ്.രാധാകൃഷ്ണപിള്ള എന്നിവർ പറഞ്ഞു.ബലിക്കൽപ്പുരയുടെ താന്ത്രികപൂജകൾ 22ന് രാവിലെ 6.30 ന് ക്ഷേത്രം തന്ത്രി രമേശ് കുമാർ ഭട്ടതിരിപ്പാടിൻ്റെയും മേൽശാന്തി എം.ഹരികൃഷ്ണൻ്റെയും നേതൃത്വത്തിൽ നാക്കും.26ന് രാവിലെ 10ന് നടക്കുന്ന സമ്മേളനത്തിൽ ദേവസ്വം ബോർഡ് അംഗം അഡ്വ.എ.അജി കുമാർ ബലിക്കൽപ്പുരയുടെയും ബോർഡ് അംഗം പി.ഡി സന്തോഷ്കുമാർ ചുറ്റുവിളക്കിൻ്റെയും സമർപ്പണം നിർവഹിക്കും.ക്ഷേത്രം ഉപദേശക സമിതി പ്രസിഡൻ്റ് കെ.പി അജിത് കുമാർ അധ്യക്ഷത വഹിക്കും.ഗവ.പ്രിൻസിപ്പൽ സെക്രട്ടറി ഡോ.രാജു നാരായണ സ്വാമി മുഖ്യ പ്രഭാഷണം നടത്തും.തുടർന്ന് പകൽ 12ന് സമർപ്പണ സദ്യയും നടക്കും.






































