കവി എ. അയ്യപ്പൻ അനുസ്മരണം നടത്തി

Advertisement


ശാസ്താംകോട്ട തെരുവോരം സാംസ്‌കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ ശാസ്താംകോട്ടയിൽ കവി അയ്യപ്പൻ കവിതകളുടെ ആലാപനവും അനുസ്മരണപ്രഭാഷണങ്ങളും നടത്തി. തെരുവോരം  സാംസ്കാരിക സമിതി പ്രസിഡന്റ് എസ്. ദിലീപ് കുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി. ഹരികുമാർ സ്വാഗതം പറഞ്ഞു. കിഴക്കേ കല്ലട പോലീസ് സബ് ഇൻസ്പെക്ടർ  ഇ. നിസാമുദ്ദീൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. കവികളും സാംസ്കാരിക പ്രവർത്തകരുമായ  ഗുരുകുലം  ശശി, ചന്ദ്രൻ കിഴക്കടം, ഭൂപേഷ് ശാസ്താംകോട്ട,  രശ്മി ദേവി, ശാസ്താംകോട്ട അജയകുമാർ, പത്മകുമാരി, ജെ. കെ. ശാസ്താംകോട്ട, വിനോദ് പള്ളിശ്ശേരിക്കൽ, അജിത്, ശ്രീ ലതിക, വിശ്വൻ കുടിക്കോട്,ഗിരീഷ് ഗോപിനാഥ്, ഷാജി ഡെന്നിസ് എന്നിവർ സംസാരിച്ചു. ശ്രീലതിക
നന്ദി പ്രകാശിപ്പിച്ചു

Advertisement