കൊല്ലം. തേവാടി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ തേവാടി അനുസ്‌മരണവും പ്രഥമ തേവാടി- ടഗോർ മാധ്യമ പുരസ്കാര സമർപ്പണവും കവിയരങ്ങും 26 ന് 2.30 മുതൽ പബ്ലിക് ലൈബ്രറി സരസ്വതി ഹാളിൽ നടക്കും. 2.30 നു കവിയരങ്ങ് ഡോ. മായാ ഗോ വിന്ദരാജ് ഉദ്ഘാടനം ചെയ്യും. ശാസ്താംകോട്ട ഭാസ് അധ്യ ക്ഷത വഹിക്കും. 4 നു അനുസ്മ രണ സമ്മേളനം ഡോ. സുജിത് വിജയൻപിള്ള എംഎൽഎ – ഉദ്ഘാടനം ചെയ്യും. ചവറ കെ. – എസ് പിള്ള അധ്യക്ഷത വഹിക്കും.
തേവാടി-ടഗോർ മാധ്യമ പുര സ്കാരം മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടർ തോമസ് ജേക്കബിനു ചവറ കെ. എസ് പിള്ള സമർപ്പിക്കും. രക്ഷാ ധികാരി രാജൻ കൈലാസ് അവാർഡ് ജേതാവിനെ പരിചയ പ്പെടുത്തും.
:






































