ശാസ്താംകോട്ട : ഗോവയിൽ വാഹന അപകടത്തിൽ മരിച്ച ശൂരനാട് സ്വദേശിയായ അഗ്നിവീർ ജവാൻ്റെ മൃതദേഹം സമ്പൂർണ്ണ സൈനിക ബഹുമതികളോടെ വീട്ട് വളപ്പിൽ സംസ്കരിച്ചു.
ശൂരനാട് വടക്ക് നടുവിലേ മുറി പനയ്ക്കൽ കിഴക്കതിൽ പ്രസന്നൻ പിള്ള ഷീജ ദമ്പതികളുടെ മകൻ ഹരി ഗോവിന്ദ് (22) ആണ് രണ്ട് ദിവസം മുൻപ് അപകടത്തിൽ മരിച്ചത്.

ഇന്ന് രാവിലെ നാട്ടിലെത്തിച്ച മൃതദേഹം 11.30 യോടെ ശൂരനാട് ഗവ:ഹൈസ്കൂളിൽ പൊതുദർശനത്തിന് വച്ചു തുടർന്ന് വിലാപയാത്രയായി വീട്ടിലെത്തിച്ച് 3 ന് സമ്പൂർണ്ണ സൈനികബഹുമതികളോടെ സംസ്കരിച്ചു.







































Pranamam