കൊല്ലം. ജില്ലാ ചെസ്സ് അസോസിയേഷൻ ഉളിയകോവിൽ സെന്റ് മേരിസ് EM പബ്ലിക് സ്കൂളുമായി ചേർന്ന് 20/10/2025 ന് നടത്തിയ ഇന്റർ സ്കൂൾ ടീം ചെസ്സ് ചാമ്പ്യൻഷിപ്പ് സമാപിച്ചു
ജില്ലയിലെ 35 ൽ പരം സ്കൂളുകളിൽ നിന്നായി 500ൽ പരം കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. 3 കാറ്റഗറികളിലായി നടന്ന മത്സരത്തിൽ കാറ്റഗറി A വിഭാഗത്തിൽ പുനലൂർ, കരവാളൂർ ഓക്സഫോഡ് സെൻട്രൽ സ്കൂൾ ജേതാക്കളായി, ഹോളിട്രിനിറ്റി തേവലക്കര, ലേക്ക് ഫോർഡ് സ്കൂൾ കവനാട്, യഥാക്രമം രണ്ടും, മൂന്നും സ്ഥാനങ്ങൾ നേടി
കാറ്റഗറി B യിൽ ഹോളി ട്രിനിറ്റി തേവലക്കര ജേതാക്കളായി, ഓക്സ് ഫോർഡ്, സിദ്ധാർത്ത സെൻട്രൽ സ്കൂൾ അമ്പലംകുന്ന് സ്കൂൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി
കാറ്റഗറി C യിൽ കൊല്ലം ട്രിനിറ്റി ലൈസിയം ജേതാക്കളായി.. St. മേരീസ് ഉളിയകോവിൽ. SN പബ്ലിക് സ്കൂൾ വടക്കെവിള എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി
വിജയികൾക്ക് 2025 നവംബർ 08,09 എറണാകുളം നടക്കുന്ന കേരള സ്റ്റേറ്റ് CIS ചെസ്സ് ചാമ്പ്യൻഷിപ്പിന് യോഗ്യത ലഭിക്കും






































