ശാസ്താംകോട്ട(കൊല്ലം):ഗോവയിൽ വാഹനാപകടത്തിൽ കൊല്ലം,കണ്ണൂർ സ്വദേശികളായ രണ്ട് അഗ്നിവീർ നാവിക സേനാംഗങ്ങൾക്ക് ദാരുണാന്ത്യം.കൊല്ലം ശൂരനാട് വടക്ക് നടുവിലേമുറി കണ്ണമം പനയ്ക്കൽ കിഴക്കേതിൽ അനിഴത്തിൽ പ്രസന്നൻ പിള്ളയുടെയും ഷീജയുടെയും മകൻ ഹരി ഗോവിന്ദ് (22),കണ്ണൂർ സ്വദേശി വിഷ്ണു (22) എന്നിവരാണ് മരിച്ചത്.ഗോവയിലെ അഗസ്സൈമിൽ കഴിഞ്ഞ ദിവസം രാത്രി ഏകദേശം 1 മണിയോടെ ഉണ്ടായ റോഡ് അപകടത്തിലാണ് ഇരുവർക്കും മരണം സംഭവിച്ചത്.അഗസയിമിനും, ബാംബോലിം ഹോളി ക്രോസ്സ് പള്ളിക്കും ഇടയിൽ ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിൻ്റെ നിയന്ത്രണം നഷ്ട്ടപ്പെട്ട് മീഡിയനിൽ ഇടിച്ചാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമീക വിവരം.അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ അന്വേഷണത്തിന് ശേഷം വ്യക്തമാകുമെന്ന് അധികൃതർ അറിയിച്ചു.നാലുവർഷത്തെ അഗ്നിവീർ സർവീസിന്റെ മൂന്നാം വര്ഷത്തിലായിരുന്നു ഇരുവരും.കൊച്ചിയിൽ നിന്നു ഇരുവരും കഴിഞ്ഞ ദിവസമാണ് ഗോവയിൽ നാവികസേന കപ്പൽ മാർഗം എത്തിയത് എന്ന് പറയപ്പെടുന്നു.ഗോവ മെഡിക്കൽ കോളേജ് (ജിഎംസി) മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങൾ നാട്ടിലെത്തിച്ച് സംസ്കരിച്ചു.ഹരി ഗോവിന്ദിൻ്റെ മൃതദേഹം വ്യാഴാഴ്ച വിലാപയാത്രയായി ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്തിന്റെയും ശൂരനാട് സ്കൂൾ പിടിഎയുടെ നേതൃത്വത്തിൽ ശൂരനാട് എച്ച്.എസ്.എസിൽ പൊതുദർശനത്തിനു വച്ചു.സമൂഹത്തിൻ്റെ നാനാതുറകളിലുംപ്പെട്ട നിരവധിയാളുകൾ അന്ത്യാജ്ജലി അർപ്പിച്ചു.പിന്നീട് വീട്ടുവളപ്പിൽ സംസ്കരിച്ചു.







































Pranamam