കരുനാഗപ്പള്ളിയിൽ ബ്രൗൺ ഷുഗറുമായി അതിഥി തൊഴിലാളിയെ എക്സൈസ് അറസ്റ്റ് ചെയ്തു

Advertisement

കരുനാഗപ്പള്ളി.കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ ലതീഷ്.എസ്ൻ്റെ നേതൃത്വത്തിൽ ആദിനാട് കൊച്ചാലുംമൂട് ഭാഗത്ത് നടത്തിയ പട്രോളിംഗിൽ 34.789 ഗ്രാം ബ്രൗൺ ഷുഗർ, 0.662 ഗ്രാം കഞ്ചാവ് എന്നിവ വിൽപ്പനയ്ക്കായി സൂക്ഷിച്ച കുറ്റത്തിന് ലാൽ ചൻ ബാഡ്സ,(25 വയസ്സ് ) S/o മോസ്താ കിം നാദാബ്, ലോക്ര , നിജ് ഗാന റൈസന, മാൽഡ, വെസ്റ്റ് ബംഗാൾ എന്നയാളെ അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് വില്പന നടത്തിയ വകയിൽ കിട്ടിയ 6280 രൂപയും പിടിച്ചെടുത്തു . വിപണിയിൽ 1.75 ലക്ഷത്തോളം രൂപ വില വരുന്ന മയക്കുമരുന്നാണ് പിടിച്ചെടുത്തത്.കഴിഞ്ഞ മാസവും കൊച്ചാലും മൂട് ഭാഗത്ത് നിന്നും എക്സൈസ് റേഞ്ച് പാർട്ടി 8 ഗ്രാം ബ്രൗൺ ഷുഗറുമായി ബംഗാൾ സ്വദേശിയെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു.പാർട്ടിയിൽ EI (Gr) രഘു.KG, CEO മാരായ കിഷോർ, അജയഘോഷ്, ഗോഡ് വിൻ, നിധിൻ വനിത സിവിൽ എക്സൈസ് ഓഫീസർ രാജി.S. ഗോപിനാഥ് ,AEI (Gr) ഡ്രൈവർ അബ്ദുൾ മനാഫ് എന്നിവരും ഉണ്ടായിരുന്നു.

Advertisement