കൊല്ലം. മാനവീയത്തിൻ്റെ (തത്ത്വമസി കൊല്ലം ചാപ്റ്റർ)ആഭിമുഖ്യത്തിൽ ഡോ.സുകുമാർ അഴീക്കോടിൻ്റെ ജന്മശതാബ്ദി വി.എസ് അച്യുതാനന്ദൻ നഗറിൽ(സരസ്വതി ഹാൾ, പബ്ളിക് ലൈബ്രറി) വിവിധ സാംസ്കാരിക പരിപാടികളോടെ ആഘോഷിച്ചു. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു.
കുരീപ്പുഴ കവിതകളുടെ ജനകീയത എന്ന വിഷയത്തിൽ പി.കെ അനിൽകുമാർ , ജനാധിപത്യത്തിലെ വനിതാ പ്രാതിനിധ്യം എന്ന വിഷയത്തിൽ പ്രൊഫ. ജയലക്ഷ്മി നടത്തിയ ഡോ. സുകുമാർ അഴീക്കോട് സ്മാരക പ്രഭാഷണം എന്നിവ നടന്നു. ഡോ. സുകുമാർ അഴീക്കോടിൻ്റെ നാമധേയത്തിലുള്ള പുരസ്കാരം പുഷ്പവതി പൊയ്പാടത്തിന് സമ്മാനിച്ചു
തത്ത്വമസി കൊല്ലം ചാപ്റ്റർ രക്ഷാധികാരി സി.കെ. ഗുപ്തൻ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു.
ജനറൽ കൺവീനർ വി.ടി.കുരിപ്പുഴ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ഉമാദേവി തുരുത്തേരി, ഫാദർ. ക്ലെമൻ്റ്
എന്നിവർ ആശംസകളർപ്പിച്ചു.സെക്രട്ടറി ഇഗ്നേഷ്യസ് റോബർട്ട് സ്വാഗതം ആശംസിച്ചു.
കുരീപ്പുഴ കവിതകളുടെ ജനകീയത എന്ന സെമിനാര്‍ തത്ത്വമസി ചെയർമാൻ ടി.ജി. വിജയകുമാർ ഉദ്ഘാടനം ചെയ്തു. പി.കെ. അനിൽകുമാർ വിഷയാവതരണം നടത്തി.ശശിധരൻ കുണ്ടറ, ആർട്ടിസ്റ്റ് മുളവന എന്നെസ് മണി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
വി.വി. ലാൽ, ശശി ഗോപാൽ, സത്യാനന്ദ ബാബു, ബെറ്റി സാർത്രെ എന്നിവർ കുരീപ്പുഴ കവിതകൾ ആലപിച്ചു.
കുരീപ്പുഴ ശ്രീകുമാർ മറുപടി പ്രസംഗം നടത്തി. കവിത അവതരിപ്പിച്ചു.
കവി സമ്മേളനത്തില്‍ എം. സങ് മോഡറേറ്ററായിരുന്നു.
സത്യൻ കോമല്ലൂർ ഉദ്ഘാടനം നിർവഹിച്ചു. സുകുമാർ അഴീക്കോട് അനുസ്മരണ പ്രഭാഷണം അഡ്വ. കെ.പി. സജിനാഥ് നിർവഹിച്ചു. സാംസ്കാരിക സമ്മേളനം തത്ത്വമസി ചെയർമാൻ ടി.ജി. വിജയകുമാർ ഉദ്ഘാടനം ചെയ്തു..
തത്ത്വമസി കൊല്ലം ചാപ്റ്റർ ചെയർമാൻ വി.വി.ജോസ് കല്ലട അദ്ധ്യക്ഷനായിരുന്നു. വി.ടി. കുരീപ്പുഴ, ടെന്നിസൺ. എൻ എന്നിവർ ആശംസകളർപ്പിച്ചു.
രക്ഷാധികാരി സി.കെ. ഗുപ്തൻ, ഉമാദേവി തുരുത്തേരി, ടി.ജി.വിജയകുമാർ എന്നിവർ പുരസ്കാരങ്ങൾ സമർപ്പിച്ചു.കൺവീനർ ബാബു ലിയോൺസ് സ്വാഗതം ആശംസിച്ചു. ട്രഷറർ ശിവരാജൻ കോവിലഴികം നന്ദിയർപ്പിച്ചു.
പുരസ്കാരങ്ങൾ
🟥
ഡോക്ടർ സുകുമാർ അഴീക്കോട് മാനവീയം പുരസ്‌കാരം :
പുഷ്പവതി പൊയ്പാടത്ത്
(ഗായിക, മ്യൂസിക് കമ്പോസർ, വൈസ് ചെയർ പേഴ്സൺ, കേരള സംഗീത നാടക അക്കാഡമി)
കേരള കിസിഞ്ജർ ബേബി ജോൺ മാധ്യമ പുരസ്കാരം: ബിജു പാപ്പച്ചൻ (മാധ്യമ പ്രവർത്തകൻ, മാതൃഭൂമി)
🟣
മറ്റ് പുരസ്കാരങ്ങൾ:
പ്രൊ. വി. സാംബശിവൻ പുരസ്‌കാരം : ഡോ.വസന്തകുമാർ സാംബശിവൻ (കഥാപ്രസംഗം)
ചേരിയിൽ സുകുമാരൻ നായർ പുരസ്‌കാരം
ഹരി കട്ടേൽ (സ്ഥലനാമ ചരിത്രം)
ഡോ. സേവ്യർപോൾ പുരസ്‌കാരം
ജഗദീഷ് കോവളം ( ബാലസാഹിത്യം)
കാക്കനാടൻ പുരസ്‌കാരം
ജോസഫ് എഡ്വേർഡ് (തിരുന്താതിമണി മുഴങ്ങുമ്പോൾ, നോവൽ )
പട്ടത്തുവിള കരുണാകരൻ പുരസ്‌കാരം
എവർഷൈൻ മോഹൻദാസ് ( മാഫി മുഷ്കിൽ, കഥ )
തിരുനല്ലൂർ കരുണാകരൻ പുരസ്‌കാരം
തെന്നൂർ രാമചന്ദ്രൻ (ജീവതാളം , കവിതാസമാഹാരം)
സർ റോബർട്ട് ബ്രിസ്റ്റോ പുരസ്‌കാരം
എഡ്വേർഡ് നസ്രർത്ത് (മുക്കാടൻ ) -കാർണിവൽ – നോവൽ -മലയാളം, ഇംഗ്ലീഷ്, ജർമ്മൻ )
ഇ. വി. കൃഷ്ണപിള്ള പുരസ്‌കാരം : ദീപാറാണി പി എസ് (രായപ്പന്റെ യാത്രകൾ, ഹാസ സാഹിത്യം )
ഭരണിക്കാവ് ശിവകുമാർ പുരസ്കാരം
ജോസ് മോത്ത
(ചലച്ചിത്രഗാന രചന)
സുകുമാർ അഴീക്കോട് സ്പെഷ്യൽ ജ്യുറി പുരസ്കാരങ്ങളും ചടങ്ങിൽ നൽകി
മാസ്റ്റർ ഓസ്റ്റിൻ അജിത് (ബാലപ്രതിഭ)
ശശി കുറുപ്പ് (കഥ)
ഡോ. കെ.കെ. ശിവദാസ്(കവിത)
ഷീബ എം ജോൺ(കവിത)
റിനോൾഡ് ബേബി ( നീന്തൽ, ലിംക ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്)
വിവിധ മേഖലകളിൽ പ്രതിഭകളായവരെ ചടങ്ങിൽ തത്ത്വമസി ആദരിച്ചു.
രവിവർമ ( നാടകം, അരീന തീയേറ്റേഴ്സ്, കൊല്ലം)
കെ.പി.എ.സി. ലീലാകൃഷ്ണൻ
(സിനിമ, നാടകം, സാംസ്കാരിക പ്രവർത്തനം)
ഭദ്രാഹരി(2025ലെ സ്കൂൾ പ്രവേശനോത്സവഗാന രചയിതാവ്)
വിശ്വനാഥൻ പരമേശ്വരൻ (യോഗ ആചാര്യൻ, കവി)
മഹാകവി കാഞ്ഞാവെളി ഗോപാലകൃഷ്ണൻ നായർ (മഹാകാവ്യം)
സുജിത സാദത്ത് (കവിത)
അമല അനിൽകുമാർ(സാംസ്കാരിക പ്രവർത്തക)
ബെറ്റി സാർത്രെ(ബാലപ്രതിഭ)
ഉണ്ണി പുത്തൂർ (സാംസ്കാരിക പ്രവർത്തകൻ, കവി)





































