കാഴ്ചയുടെ പുതിയ ലോകം തുറന്നു.. ശാസ്താംകോട്ടയിൽ ദേവി ഐ ഹോസ്പിറ്റൽ ഉദ്ഘാടനം

Advertisement

ശാസ്താംകോട്ട : ഒരു ലക്ഷത്തിലധികം നേത്ര ശസ്ത്രക്രീയയിലൂടെ ശ്രദ്ധ നേടിയ ഡോക്ടർ സഞ്ജയ് രാജുവിൻ്റെ നേതൃത്വത്തിൽ ശാസ്താംകോട്ടയിൽ ദേവി ഐ ഹോസ്പിറ്റൽ പ്രവർത്തനം ആരംഭിച്ചു.തെക്കൻ കേരളത്തിൽ നിരവധി ഐ ഹോസ്പിറ്റലുകൾ സ്വന്തമായുള്ള ദേവി ഐ കെയർ ഫൗണ്ടേഷനാണ് ശാസ്താംകോട്ടയിൽ കുന്നത്തൂരിലെ ഏറ്റവും വലിയ കണ്ണാശുപത്രി യാഥാർത്ഥ്യമാക്കിയത്. പ്രശസ്ത ഡോക്ടർ സുശീല ഹോസ്പിറ്റലിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു.ശാസ്താംകോട്ട ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ആർ.ഗീത അദ്ധ്യക്ഷത വഹിച്ചു. അലക്സാണ്ടർ മുതലാളിയുടെ ഓർമ്മയ്ക്കായി നൽകിയ അവാർഡ് പത്നി വൽസമ്മ അലക്സിൻ്റെ സാന്നിദ്ധ്യത്തിൽ സിസ്റ്റർ റോസ്ലിൻ ഡോ: സുശീലയ്ക്ക് നൽകി. ഹോസ്പിറ്റൽ എം.ഡി. ഡോ: സുമേഷ്, ഡോ: സഞ്ജയ് രാജു, വാട്ടർ അതോറട്ടറി ബോർഡ് അംഗം ഉഷാലയം ശിവരാജൻ, സി.പി.എം ഏരിയ സെക്രട്ടറി റ്റി.ആർ.ശങ്കരപ്പിള്ള, മുതിർന്ന മാധ്യമ പ്രവർത്തകൻ ഹരികുറിശ്ശേരി,ബ്രൂക്ക് ഇൻ്റർ നാഷണൽ സ്ക്കൂൾ ഡയറക്ടർ ഫാ.എബ്രഹാം തലോത്തിൽ, ദിലീപ് ശാസ്താംകോട്ട,നാസ്സർ സഫയർ, സലാം, കെ പി .അജിത്ത് കുമാർ, ഗംഗാധരക്കുറുപ്പ്, രജനി, മാർട്ടിൻ ഗിൽബർട്ട്, ഫാ: അലക്സ് ജോൺ,മാത്യു, തമ്പി, ഗോകുലം അനിൽ തുടങ്ങിയവർ സംസാരിച്ചു.

Advertisement