ശാസ്താംകോട്ട ടൗണിലെ അപകടമുണ്ടാക്കുന്ന ഡിവൈഡറുകൾ പൊളിച്ചു

Advertisement

ശാസ്താംകോട്ട. ടൗണിലെ അപകടമുണ്ടാക്കുന്ന ഡിവൈഡറുകൾ പൊളിച്ചു . താലൂക്ക് വികസന സമിതി നിർദ്ദേശമനുസരിച്ചാണ് നടപടി . വർഷങ്ങൾ മുമ്പ് ഭരണിക്കാവ് റോഡിലും ക്ഷേത്ര റോഡിലും സ്ഥാപിച്ച ഡിവൈഡറിൻ്റെ റിഫ്ലക്ടറും മുകളിലെ ഭാഗവും വാഹനങ്ങൾ തട്ടി തകർന്നു പോയിരുന്നു. ഇത് രാത്രികാല ങ്ങളിൽ കൂടുതൽ അപകടമായി നിരവധി വാഹനങ്ങൾ ഇതിൽ ഇടിച്ചു കയറുന്നുണ്ട്. ഇരു ചക്ര വാഹന യാത്രക്കാർക്ക് മാരകമായി പരുക്കേറ്റ സംഭവങ്ങളുണ്ട് പൊതുപ്രവർത്തകനായ എ എം അബ്ദുൾ റഷീദ് നൽകിയ പരാതിയിൽ മരാമത്തു വകുപ്പിനോട് ഡിവൈഡർ പൊളിക്കാൻ സമിതി നിർദ്ദേശിക്കുകയായിരുന്നു.

Advertisement