ശാസ്താംകോട്ട:തലമുറകൾക്ക് അക്ഷരവെളിച്ചം പകർന്ന ശാസ്താംകോട്ട ആഞ്ഞിലിമൂട് സെൻ്റ്.മേരീസ് എൽ.പി സ്കൂൾ നൂറ്റി ഇരുപതിൻ്റെ നിറവിൽ.ശാസ്താംകോട്ട ശുദ്ധജലതടാകത്തിൻ്റെ പടിഞ്ഞാറെ കരയിൽ തെക്കേ മുനമ്പിൽ തലയെടുപ്പോടെ നിലകൊള്ളുന്ന ഈ സ്കൂൾ 1906 ലാണ് സ്ഥാപിതമായത്.

കുടിപ്പള്ളിക്കൂടമായാണ് ആദ്യകാലത്ത് പ്രവർത്തനം ആരംഭിച്ചത്.അക്കാലത്ത് സ്കൂളിൻ്റെ മേൽനോട്ടം വഹിച്ചിരുന്നത് ജോൺ വാദ്ധ്യാർ ആയിരുന്നു.കാലാന്തരത്തിൽ സ്കൂളിൻ്റെ മാനേജർ പദവി കൊല്ലം രൂപതാ അധ്യക്ഷന് കൈമാറി.തുടർന്ന് ഇടവക വികാരി റവ.ഫാദർ മാർക്ക് നെറ്റോ പുത്തൻതോപ്പ് ആദ്യത്തെ ലോക്കൽ മാനേജരായി സ്ഥാനമേറ്റെടുത്തു.രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള നിരവധി വ്യക്തിത്വങ്ങൾക്ക് ജന്മം നൽകിയ സ്കൂൾ കൂടിയാണിത്.സ്കൂൾ 120 വർഷത്തിലേക്ക് കടക്കുന്നതിൻ്റെ ഭാഗമായി ‘അക്ഷര മുത്തശ്ശി തണലിൽ ഇത്തിരിനേരം’ എന്ന പേരിൽ തിങ്കളാഴ്ച അധ്യാപക- പൂർവ്വവിദ്യാർത്ഥി സംഗമം നടക്കും.കോവൂർ കുഞ്ഞുമോൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഗോപൻ മുഖ്യ പ്രഭാഷണം നടത്തും.ചലച്ചിത്ര – സീരിയൽ താരം ജഗദീഷ് പ്രസാദ് വിശിഷ്ടാതിഥിയാകും.രൂപതാ വിദ്യാഭ്യാസ സെക്രട്ടറി ഫാ.ബിനു തോമസ് അധ്യക്ഷത വഹിക്കും.ചടങ്ങിൽ വിരമിച്ച മുതിർന്ന അധ്യാപകർ,പൂർവ്വ വിദ്യാർത്ഥികൾ എന്നിവരെ ആദരിക്കുമെന്നും,പൂർവ്വ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ നടക്കുമെന്നും പ്രോഗ്രാം കമ്മിറ്റി ഭാരവാഹികളായ ഫാ.ബിജു ജോസഫ്,സിസ്റ്റർ ഹെലന മേരി,സൈറസ് പോൾ,ജെ.ജോർജ് ജോസി എന്നിവർ പറഞ്ഞു.







































ഒത്തിരി സന്തോഷം.
സ്വദേശാഭിമാനി ഗ്രന്ഥശാല രൂപീകൃതമായ ശേഷം സ്കൂളിലെ കുട്ടികളുടെ വായന മെച്ചപ്പെടുത്താൻ ഒട്ടേറെ പ്രവർത്തന പദ്ധതികൾ നടപ്പിലാക്കിയിരുന്നു. സ്കൂൾ അധികൃതരുടെ പൂർണ സഹകരണം അതിൽ ലഭിച്ചിരുന്നു. ഇന്നും അത് തുടരുന്നു എന്നതിൽ സന്തോഷമുണ്ട്.
അഭിമാന നിറവിൽ അക്ഷര മുത്തശിക്ക് ആശംസകൾ.