സാധുസഹായസമിതി വാർഷികവും ചികിത്സാ ധനസഹായ വിതരണവും

Advertisement

ശാസ്താംകോട്ട:പോരുവഴി പെരുംചേരിവിള കേന്ദ്രമായി പ്രവർത്തിക്കുന്ന അമാൻ സാധു സഹായസമിതി വാർഷികം,ചികിത്സാ സഹായ വിതരണം,വിദ്യാഭ്യാസ അവാർഡ് വിതരണം,തയ്യൽ മെഷീൻ വിതരണം,  പ്രതിഭകൾക്ക് ആദരവ്,അഖില കേരള ദഫ് മത്സരം എന്നീ പരിപാടികളോടെ നടന്നു.മയ്യത്തുങ്കര ഹനഫി ജമാഅത്ത് ചീഫ് ഇമാം അൽഹാഫിസ് അബ്ദുൽ സലാം മൗലവി ഉത്ഘാടനം ചെയ്തു.സമിതി പ്രസിഡന്റ്‌ ഹുസൈൻ പോരുവഴി അധ്യക്ഷത വഹിച്ചു.മയ്യത്തുംകര ഷാഫി ജമാഅത്ത് ചീഫ് ഇമാം മഹമൂദ് ബാഖവി മുഖ്യപ്രഭാഷണം നടത്തി.ഡോ.സുശീലൻ,ജമാഅത്ത് പ്രസിഡന്റ്‌മാരായ അർത്തിയിൽ അൻസാരി,അഷ്‌റഫ്‌ കാഞ്ഞിരത്തുംവടക്ക്,സൈഫുദ്ധീൻ ശാമിൽ അസ്ഹരി,ശിഹാബ് ഒല്ലായിൽ,ഷാജി തെങ്ങുംതറവടക്ക്,അബ്ദുൽ കരീം മൗലവി,സജീവ് ഒല്ലയിൽ,ഹാരിസ് മന്നാനി,നിയാസ് റഷാദി,മൻസൂർ ഒല്ലായിൽ എന്നിവർ സംസാരിച്ചു.

Advertisement