ചവറ ഉപജില്ലാ ശാസ്ത്രോത്സവം സമാപിച്ചു;ഓവറാൾ ചാമ്പ്യൻഷിപ്പ് കൊറ്റംകുളങ്ങര സ്കൂളിന്

Advertisement

ശാസ്താംകോട്ട:ചവറ ഉപജില്ലാ ശാസ്ത്രോത്സവം സമാപിച്ചു.മൈനാഗപ്പള്ളി കടപ്പാ ഗവ.എൽ.വി.എച്ച്.എസ്സിൽ നടന്ന സമാപന സമ്മേളനം ഡോ.സുജിത് വിജയൻ പിള്ള എം എൽഎ ഉദ്ഘാടനം ചെയ്തു.ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വൈ.ഷാജഹാൻ  അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് ചെയർമാൻ അഡ്വ.അനിൽ എസ് കല്ലേലിഭാഗം സമ്മാന വിതരണം നടത്തി.എസ്എംസി ചെയർമാൻ അഡ്വ.പി.എസ് സുനിൽ  സ്വാഗതം പറഞ്ഞു.മൈനാഗപ്പള്ളി പഞ്ചായത്ത് പ്രസിഡൻ്റ് വർഗീസ് തരകൻ,ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ.അൻസർ ഷാഫി,പഞ്ചായത്തംഗം ബിജു,ബി.പി.സി കിഷോർ കൊച്ചയ്യം,കല്ലട ഗിരീഷ്,എഇഒ അനിത.ടി.കെ,അൻസർ’എ, പ്രസന്നകുമാരി,ജോസ് കുട്ടി എന്നിവർ പ്രസംഗിച്ചു.മേളയിൽ ഓവറാൾ ചാമ്പ്യൻഷിപ്പ് കൊറ്റംകുളങ്ങര ഗവ. വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളും രണ്ടാം സ്ഥാനം അയ്യൻകോയിക്കൽ ഗവ.ഹയർ സെക്കൻററി സ്കൂളും കരസ്ഥമാക്കി.

Advertisement