വഴിയുടെ പോരാട്ടം നിര്‍ത്തി ബിജുമടങ്ങിയിട്ട് ഒരാണ്ട്, വാഗ്ദാനം വഴിമുട്ടി

Advertisement

പടിഞ്ഞാറേകല്ലട. വഴിയുടെ പോരാട്ടം നിര്‍ത്തി ബിജുമടങ്ങിയിട്ട് ഒരാണ്ട്. ബിജുവിന്റെ സംസ്‌കാരസമയത്ത് ജനപ്രതിനിധികള്‍ കുടുംബത്തിന് നല്‍കിയ വാഗ്ദാനം ഇനിയും പാലിക്കപ്പെട്ടിട്ടില്ല. ഐത്തോട്ടുവ കാര്‍ത്തികയില്‍ ബിജു(50)മരിക്കുന്നത് ഒരു പോരാട്ടം പാതിവഴിയില്‍ ഉപേക്ഷിച്ചിട്ടാണ്. തനി്ക്കും അയല്‍വാസികളായ എട്ടു കുടുംബങ്ങള്‍ക്കും മാന്യമായി സഞ്ചരിക്കാനുള്ള വഴിക്കായിരുന്നു ആ പോരാട്ടം. തൊണ്ടിക്കല്‍ക്ഷേത്രത്തിന് സമീപം മരാമത്തുവകുപ്പ് റോഡില്‍നിന്നും കല്ലട ആറ്റിനടുത്തേക്ക് പോകുന്ന രണ്ടു മീറ്ററുള്ള വഴിയാണ് പരാതിക്ക് കാരണം.

വഴി അളന്നു താലൂക്ക് സര്‍വയര്‍ വന്ന് തിട്ടപ്പെടുത്തി നല്‍കി. പല പദ്ധതികള്‍ വന്നുപോയിട്ടും വഴി സംബന്ധിച്ച തര്‍ക്കങ്ങള്‍ പരിഹരിച്ചിട്ടും വഴി യാഥാര്‍ഥ്യമായില്ല. മഴയില്‍ ദുരിതക്കുളമാവുന്ന റോഡിലൂടെ പ്രതീക്ഷയോടെ യാത്ര തുടരുകയാണ് ബിജുവിന്‍റെ അമ്മ എഴുപത്തഞ്ചുവയസുകാരി ശാന്തകുമാരി .

Advertisement