കുന്നത്തൂർ:ബൈക്കുകൾ കൂട്ടിയിടിച്ച് തലയ്ക്ക് ഗുരുതര പരിക്കേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.കുന്നത്തൂർ പടിഞ്ഞാറ് അമ്പുന്തലഴികത്ത് വീട്ടിൽ നിഷാന്ത്(38) ആണ് മരിച്ചത്.ഏതാനും ദിവസം മുമ്പ് പനന്തോപ്പ് പാറമടയ്ക്ക് സമീപം വച്ചായിരുന്നു അപകടം.ഉടൻ തന്നെ ഭരണിക്കാവിലെ സ്വകാര്യ ആശുപത്രിയിൽ എത്തിപ്പെങ്കിലും പരിക്ക് ഗുരുതരമായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.ചികിത്സയിലിരിക്കെ ഇന്നലെയാണ് മരണം സംഭവിച്ചത്.അനന്തര നടപടികൾക്കു ശേഷം മൃതദേഹം വീട്ടിലെത്തിച്ച് സംസ്കരിച്ചു.






































