കൊട്ടാരക്കര :ദാരിദ്ര്യത്തിനും പട്ടിണിക്കും എതിരെ പോരാടുക, ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക എന്നീ ലക്ഷ്യത്തോടെ നടത്തുന്ന ലോക ഭക്ഷ്യ ദിനം കുളക്കട ഉപജില്ലയിലെ സ്കൂളുകളിൽ സമുചിതമായി ആചരിച്ചു. ഉപജില്ലാ തല ഉദ്ഘാടനം വെണ്ടാർ വിദ്യാധിരാജാ മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. കൊട്ടാരക്കര ഫുഡ് സേഫ്റ്റി ഓഫീസർ നിഷാറാണി ഉദ്ഘാടനം ചെയ്തു ക്ലാസ് നയിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ജി എസ് അജിത ഭക്ഷ്യ ദിന സന്ദേശം നൽകി. നൂൺമീൽ ഓഫീസർ മനു വി കുറുപ്പ്, സിജി കെ ശശി, ഷീജാ ജോൺ, അജിലാൽ , എന്നിവർ സംസാരിച്ചു. സ്കൂൾ പി റ്റി എ പ്രസിഡൻ്റ് സുരേഷ് കുമാർ ബി പി അധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപിക ശ്രീജ കെ പി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി അഞ്ജന രാജ് നന്ദിയും പറഞ്ഞു
പടം: കുളക്കട ഉപജില്ലാതല ഭക്ഷ്യ ദിനാചരണം കൊട്ടാരക്കര ഫുഡ് സേഫ്റ്റി ഓഫീസർ നിഷാറാണി ഉദ്ഘാടനം ചെയ്യുന്നു




































