ചക്കുവള്ളി. പ്രവാസി കൂട്ടായ്മ അംഗം ചക്കുവള്ളിയിൻ ആരംഭിച്ച വ്യവസായ സംരംഭമായ പെട്രോൾ പമ്പിനെതിരെ വ്യാജ പരാതികൾ നൽകി ഇല്ലാതാക്കാൻ ശ്രമിക്കുന്ന സാമൂഹ്യദ്രോഹികൾക്കെതിരെ പ്രതിഷേധസംഗമം നടത്തി. സി. പി. എം പോരുവഴി പടിഞ്ഞാറ് ലോക്കൽ കമ്മിറ്റി മെമ്പർ ആണ് നിരന്തരം പരാതികൾ നൽകി വ്യവസായ സംരംഭം ഇല്ലാതാക്കാൻ ശ്രമിക്കുന്നത്. ചക്കുവള്ളിയിലും പരിസരപ്രദേശങ്ങളിലും തുടങ്ങുന്ന പെട്രോൾ പമ്പുകൾക്കെതിരെ പരാതികൾ നൽകി വ്യവസായികളെ പിന്തിരിപ്പിക്കുക എന്നതാണ് ഇദ്ദേഹത്തിന്റെ ലക്ഷ്യമെന്നും പരിസ്ഥിതി സ്നേഹമല്ല സാമ്പത്തിക ലാഭമാണ് ഇദ്ദേഹം ആഗ്രഹിക്കുന്നതെന്നും യോഗത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
പന്ത്രണ്ട് വർഷങ്ങൾക്ക് മുമ്പ് നിലവിലെ സി. പി. എം പടിഞ്ഞാറ് ലോക്കൽ കമ്മിറ്റി അംഗവും സഹോദരനും തുടങ്ങാ നിരുന്ന പെട്രോൾ പമ്പിനെതിരെ ഇത്തരം പരാതികൾ നൽകി പിന്തിരിപ്പിച്ചിരുന്നു. അതിനെതിരെ സിപിഎം അംഗം ഇദ്ദേഹത്തിനെതിരെ നടപടി ഉണ്ടാകണം എന്ന് അവശ്യപ്പെട്ട പാർട്ടിയ്ക്ക് പരാതി നൽകിയിരുന്നു. എന്നാൽ യാതൊരുവിധ നടപടിയും ഇദ്ദേഹത്തിനെതിരെ ഉണ്ടായില്ല എന്ന് മാത്രമല്ല തുടർന്നും ഇദ്ദേഹം പുതിയതായി വരുന്ന പമ്പുകൾക്കെതിരെ പരാതികളുമായി മുന്നോട്ട് പോവുകയാണ് എന്ന് യോഗത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. പാർട്ടിക്ക് പരാതികൾ നൽകിയിട്ടും ചക്കുവള്ളിയിൽ വരാനിരുന്ന നിരവധിയായ പമ്പുക്കൾക്കെതിരെ വ്യാജപരാതികൾ നൽകിയ ഇദ്ദേഹത്തിനെതിരെ നടപടി എടുക്കാത്ത സി പി എം പോരുവഴി പടിഞ്ഞാറ് ലോക്കൽ കമ്മിറ്റിയുടെ നിലപാടിനെതിരെ പ്രവാസി കൂട്ടായ്മ ഭാരവാഹികൾ ശക്തമായ പ്രതിൽഷേധം യോഗത്തിൽ രേഖപ്പെടുത്തി. പ്രവാസികൾ നാട്ടിൽ ഒരു വ്യവസായ സംരംഭം ആരംഭിക്കുവാൻ തയ്യാറാകുമ്പോൾ വ്യാജ പരാതികളും തടസ്സങ്ങളും മൂലം ആത്മഹത്യ ചെയ്യേണ്ട സാഹചര്യമാണ് നിലനിൽക്കുന്നത്. മരണശേഷം ലഭിക്കുന്ന നീതി അനീതിയാണെന്നും പ്രവാസി കൂട്ടായ്മ ഭാരവാഹികൾ അഭിപ്രായപ്പെട്ടു.തുടർന്നും പ്രവാസി സംരംഭങ്ങൾ തകർക്കാൻ ശ്രമിക്കുക്കയാണെങ്കിൽ ഇത്തരം സമരങ്ങൾ അത്തര ക്കാരുടെ വീടുകളുടെ മുന്നിൽ ആയിരിക്കും എന്നും ഭാരവാഹികൾ മുന്നറിയിപ്പ് നൽകി.
ജനറൽ സെക്രട്ടറി നിസാം ഒമാൻ ടെൽ അധ്യക്ഷത വഹിച്ചു. പോരുവഴി പഞ്ചായത്ത് പ്രസിഡന്റ് ബിനു മംഗലത്ത് ഉദ്ഘാടനം ചെയ്തു.
അൻസാർ സലിം ചരുവിള,മൻസൂർ ശുരനാട്,നിസാർ അജ്മൽവില്ല, ഷെഫീക്ക് പുരക്കുന്നിൽ, അക്കരയിൽ ഷെഫീക്ക്, അനസ് സലിം ചരുവിള, സുൽഫിഖാൻ റാവുത്തർ, റിയാസ് പറമ്പിൽ, സലാം പുതുവിള, സാദിക്ക് കണ്മണി, അൻസാരി അർത്തിയിൽ, ഷിജു ശരീഫ്, ഹാരീസ് കുഴുവേലിൽ,സുഹൈൽ അൻസാരി, അർത്തിയിൽ ഷെഫീക്ക്,ബൈജു തെങ്ങും വിള, നുജുമ് പാറയിൽ മൂക്ക്, ലത്തീഫ് ചക്കുവള്ളി,ഷൈജു പാനു, നജീബ് തെങ്ങും വിള,നിസാം തേളു കുറ്റിയിൽ എന്നിവർ സംസാരിച്ചു.
പ്രോഗ്രാം കമ്മിറ്റി കൺവീനർ സലിം ഷാ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി ചെയർമാൻ വഹാബ് വൈശന്റയ്യം നന്ദിയും പറഞ്ഞു






































