പടിഞ്ഞാറേകല്ലട.കെ എസ് ഇ ബി യുടെ സബ് എഞ്ചിനിയർ ഓഫീസ് പടിഞ്ഞാറെ കല്ലട പഞ്ചായത്ത് ഓഫീസിനു സമീപം പ്രവർത്തനം ആരംഭിച്ചു.
പതിറ്റാണ്ടുകളായി കാരാളിമുക്കിൽ പ്രവർത്തിച്ചുവന്ന കെ എസ് ഇ ബി യുടെ സബ് എൻജിനിയർ ഓഫീസ് അവിടെ നിന്ന് കെട്ടിടമുടമ ഒഴിപ്പിച്ചതിനെതുടർന്ന് നിലച്ചുപോയ ഓഫീസിനു പുതിയകെട്ടിടം വാടകക്ക് എടുത്തുനൽകി പടിഞ്ഞാറെ കല്ലട ഗ്രാമപഞ്ചായത്ത്. പഞ്ചായത്ത് ഓഫീസിനു മുന്നിൽ വാടകക്കെടുത്ത കെട്ടിടത്തിൽ സബ് എൻജിനിയർ ഓഫീസ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ സി ഉണ്ണികൃഷ്ണൻ ഉത്ഘാടനം ചെയ്‌തു. എക്സി. എൻജിനിയർ മൻസൂർ അലിഖാൻ, അസി. എക്സി. എൻജിനിയർ ജയചന്ദ്രൻ, അസി. എൻജിനിയർ രാധാകൃഷ്ണപിള്ള, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുധ, സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺമാരായ കെ സുധീർ, ജെ അംബികകുമാരി, ഉഷാലയം ശിവരാജൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സിന്ധു, സുനിതദാസ് എന്നിവരും ഇലക്ട്രിസിറ്റി ഓഫീസിലെയും പഞ്ചായത്തിലെയും ജീവനക്കാരും ചടങ്ങിൽ പങ്കെടുത്തു






































