ദേശീയ കൈകഴുകൽ ദിനം ആചരിച്ചു

Advertisement


കുളക്കട :വ്യക്തിശുചിത്വത്തിൻ്റെ ഭാഗമായി കൈകഴുകൽ ശീലം പ്രചരിപ്പിക്കുന്നതിലേയ്ക്കായി വിവിധ ” അന്താരാഷ്ട്ര സംഘടനകൾ ഒക്ടോബർ 15- നു ലോക കൈകഴുകൽ ദിനമായി ആചരിക്കുന്നതിൻ്റെ ഭാഗമായി കുളക്കട ഉപജില്ലയിൽ കൈകഴുകൽ ദിനം ആചരിച്ചു. കൈകഴുകൽ ദിനാചരണത്തിൻ്റെ ഉപജില്ലതല ഉത്ഘാടനം ആറ്റുവാശ്ശേരി എസ് വി എൻ എസ് എസ് യു പി എസിൽ വച്ച് നടന്നു. പി റ്റി എ പ്രസിഡന്റ് എസ് അനിൽ കുമാർ അദ്ധ്യക്ഷതവഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ജി എസ് അജിത ഉത്ഘാടനം നിർവഹിച്ചു ഉപജില്ല നൂൺ മീൽ ഓഫീസർ മനു വി കുറുപ്പ്, ഹെഡ് മാസ്റ്റർ ശ രാജീവ് ബി അജിത് കുമാർ എന്നിവ സംസാരിച്ചു. പത്തനംതിട്ട മുത്തൂറ്റ് ഹോസ്പിറ്റലിലെ ഫാമിലി ഫിസിഷ്യൻ ഡോ. നിവേതിത ജി ക്ലാസ്സ് നയിച്ചു. സീനിയർ അസിസ്റ്റന്റ് രതീദേവി നന്ദി പ്രകാശിപ്പിച്ചു. ഉപജില്ലയിലെ 66 സ്കൂളുകളിലും കൈകഴുകാൻ ദിനാചരണവുമായി ബന്ധപ്പെട്ട പരിപാടികൾ സംഘടിപ്പിക്കുകയും പ്രതിജ്ഞ ചെയ്യിക്കുകയും ചെയ്തു.പരിപാടിയുമായി ബന്ധപ്പെട്ട് പോസ്റ്റർ പ്രചരണം, സിംപോസിയം, ബോധവൽക്കരണ ക്ലാസുകൾ എന്നിവ സംഘടിപ്പിച്ചു.
പടം:ദേശീയ കൈകഴുതൽ ദിനാചരണത്തിന് ഭാഗമായി കുളക്കട ഉപജില്ലാതല കൈകഴുതൽ ദിനാചരണം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ജി എസ് അജിത ഉദ്ഘാടനം ചെയ്യുന്നു.

Advertisement