ശാസ്താംകോട്ട:യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എം.പി നയിക്കുന്ന വിശ്വാസ സംരക്ഷണയാത്രയ്ക്ക് മുന്നോടിയായി യൂത്ത് കോൺഗ്രസ് കുന്നത്തൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ
മൈനാഗപ്പള്ളി മണ്ണൂർക്കാവ് ജംഗ്ഷനിൽ വിശ്വാസ സംരക്ഷണ സംഗമം നടത്തി.കെപിസിസി നിർവാഹകസമിതി അംഗം എം.വി ശശികുമാരൻ നായർ ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് റിയാസ് പറമ്പിൽ അധ്യക്ഷത വഹിച്ചു.ഡിസിസി ജനറൽ സെക്രട്ടറിമാരായ രവി മൈനാഗപ്പള്ളി,കാഞ്ഞിരംവിള അജയകുമാർ,പി.നൂറുദീൻകുട്ടി,ബ്ലോക്ക് പ്രസിഡണ്ടുമാരായ വൈ.ഷാജഹാൻ,കാരയ്ക്കാട്ട് അനിൽ,നേതാക്കളായ ഗോകുലം അനിൽ,തുണ്ടിൽ നൗഷാദ്,എസ്.രഘുകുമാർ,വർഗീസ് തരകൻ,പി.എം സെയ്ദ്,ആർ. അരവിന്ദാക്ഷൻപിള്ള,എം. വൈ. നിസാർ,വൈ.നജീം,മഠത്തിൽ സുബേർ കുട്ടി,അജി ശ്രീക്കുട്ടൻ,വി.സുരേന്ദ്രൻപിള്ള,യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ രതീഷ് കുറ്റിയിൽ,ഹാഷിം സുലൈമാൻ,മണ്ഡലം പ്രസിഡന്റ് അനോഷ് ഗുരുദാസൻ,നാദിർഷ,ലോജു ലോറൻസ്,സുരേഷ് ചാമവിള,അരുൺ ഗോവിന്ദ്, അൻവർപുത്തൻപുര,അൻവർ പാറപ്പുറം എന്നിവർ പ്രസംഗിച്ചു.






































