ശാസ്താംകോട്ട. ഭരണിക്കാവിൽ ‘കണ്ണൻ ഫിഷ് സ്റ്റാൾ’ എന്ന സ്ഥാപനം നടത്തുന്ന പ്രദീപി (കണ്ണൻ)നെയും ഭാര്യയേയും വീട്ടിൽ കയറി അക്രമിച്ച് അപായപ്പെടുത്താൻ ശ്രമിച്ച നടപടിക്കെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി, ഭരണിക്കാവ് യൂണിറ്റ് കമ്മറ്റി പ്രതിഷേധം രേഖപ്പെടുത്തി. അക്രമികളെ കണ്ടെത്തി നിയമനടപടികൾ സ്വീകരിക്കണമെന്നും സ്വൈരമായി വ്യാപാരം ചെയ്യാനും വീടുകളിൽ കഴിയാനും അവസരമൊരുക്കണമെന്നും കമ്മറ്റി അധികാരികളോട് ആവശ്യപ്പെട്ടു. പ്രസിഡൻ്റ് എ.കെ. ഷാജഹാൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ എ.ബഷീർ കുട്ടി, ജി.അനിൽകുമാർ, കെ.ജി.പുരുഷോത്തമൻ, അബ്ദുൽ ജബ്ബാർ, ശശിധരൻ, നജീർ,സജ്ഞയ്, കുഞ്ഞുമോൻ എന്നിവർ സംസാരിച്ചു.






































