കൊല്ലം നഗരസഭാ കാര്യാലയത്തിൻ്റെ മുകൾ നിലയിലെ ഷീറ്റുകൾ ഇളകിപ്പറിഞ്ഞ നിലയിൽ

Advertisement

കൊല്ലം:നഗരസഭാ കാര്യാലയത്തിൻ്റെ ഏറ്റവും മുകൾ നിലയിലെ ഷീറ്റ് ഇളകിപ്പറിഞ്ഞ നിലയിൽ.ഏതു നിമിഷവും നിലം പൊത്താവുന്ന തരത്തിലാണ് ഇവ ഇളകി കിടക്കുന്നത്.പ്രധാന കവാടത്തിൽ നിന്നും കയറിച്ചെല്ലുന്ന ഭാഗത്താണ് മുകളിലായി അപകടത്തിന് കാരണമായേക്കാവുന്ന തരത്തിൽ ഷീറ്റ് കാണപ്പെടുന്നത്. ഇവ താഴേക്ക് പതിച്ചാൽ അപകടം ഉറപ്പാണ്.ദിവസവും നൂറുകണക്കിന് ആളുകളാണ് വിവിധ ആവശ്യങ്ങൾക്കായി ഇവിടേക്ക് എത്തുന്നത്.കാറ്റിൽ തിരക്കേറിയ റോഡിലേക്ക് പറന്ന് വീഴാനും സാധ്യതയുണ്ട്.എന്നാൽ സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടും ഷീറ്റ് മാറ്റാൻ നടപടിയില്ലെന്ന് ആക്ഷേപമുണ്ട്.മഴയും കാറ്റും വീണ്ടും ശക്തമായ സാഹചര്യത്തിൽ അടിയന്തിരമായി ഇളകി കിടക്കുന്ന ഷീറ്റുകൾ മാറ്റണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

Advertisement