കേരളോത്സവത്തിന്റെ മൈനാഗപ്പള്ളി പഞ്ചായത്ത് തല ഉദ്ഘാടനം

Advertisement

മൈനാഗപ്പള്ളി. കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന കേരളോത്സവത്തിന്റെ ഈ വർഷത്തെ പഞ്ചായത്ത് തല ഉദ്ഘാടനം കോവൂർ കുഞ്ഞുമോൻ ( കുന്നത്തൂർ എംഎൽഎ.) നിർവഹിച്ചു. പ്രസ്തുത ചടങ്ങ് വർഗീസ് തരകൻ ( പ്രസിഡന്റ് മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് ) അധ്യക്ഷത നിർവഹിച്ചു. ഉഷ കുമാരി ഈ ചടങ്ങിൽ സ്വാഗതം ആശംസിച്ചു.. പ്രസ്തുത ചടങ്ങിൽ മനാഫ് മൈനാഗപ്പള്ളി ( ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ) സ്വാഗതം നിർവഹിച്ചു. ടി ചടങ്ങിൽ മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എം സെയ്ത്. മുഖ്യപ്രഭാഷണം നിർവഹിച്ചു. പ്രസ്തുത ചടങ്ങിൽ . ഷാജി ചിറക്കുമേൽ, രജനി സുനിൽ., ലാലി ബാബു , അജി ശ്രീക്കുട്ടൻ ( ഗ്രാമപഞ്ചായത്ത് അംഗങ്ങൾ) എന്നിവർ സാന്നിധ്യം അറിയിച്ചു… പ്രസ്തുത ചടങ്ങിൽ ഷാനവാസ്. E( മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് സെക്രട്ടറി) കൃതജ്ഞത നിർവഹിച്ചു…
മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന കേരളോത്സവം 2025 ഒക്ടോബർ 11 മുതൽ 14 വരെ ഗ്രാമപഞ്ചായത്തിൽ നടത്തുന്നതാണ്.. കൂടാതെ വിജയികൾക്ക് ഉള്ള സമ്മാനദാനം 2025 ഒക്ടോബർ 21 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് ഓഫീസ് അങ്കണത്തിൽ വെച്ച് നടത്തുന്നു

Advertisement