കെപിസിസിയുടെ വിശ്വാസ സംരക്ഷണയാത്ര 16 ന് ശാസ്താംകോട്ടയിൽ

Advertisement


ശാസ്താംകോട്ട: ശബരിമലയിലെസ്വർണ്ണ കൊള്ളയ്ക്കും,വിശ്വാസവഞ്ചനയ്ക്കുമെതിരെ കെ.പി.സി.സി അടൂർ പ്രകാശ് എം.പി യുടെ നേതൃത്വത്തിൽനടത്തുന്ന വിശ്വാസസംരക്ഷണയാത്ര 16 ന് രാവിലെ 10 മണിക്ക്ശബരിമല ഇടതാവളമായ ശാസ്താംകോട്ടയിൽ എത്തിചേരുമെന്ന് സ്വാഗത സംഘം ചെയർമാൻ എം.വി.ശശികുമാരൻ നായർ , വൈസ് ചെയർമാൻ ചിറ്റ്മൂല നാസർ, കൺവീനർ കോലത്ത് വേണുഗോപാൽ, ബ്ലോക്ക് പ്രസിഡന്റ് മാരായ
വൈ.ഷാജഹാൻ, കാരക്കാട്ട്അനിൽ,ആർ.ജയകുമാർ , വിനോദ് ഓച്ചിറ, കെ.എ.ജവാദ്, യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ ഗോകുലം അനിൽ എന്നിവർ അറിയിച്ചു. കെ.പി.സി.സി വർക്കിങ്ങ് പ്രസിഡന്റ് പി.സി. വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്യും

Advertisement