മൈനാഗപ്പള്ളി. മൃതദേഹം തെരുവ് നായ്ക്കൾ ഭക്ഷിച്ച സംഭവം മൃതദേഹത്തിന് 2 മാസത്തിനടുത്ത് പഴക്കമെന്ന് പോലീസ്.
ആന്തരിക അവയവങ്ങൾ ഉൾപ്പെടെ എല്ലാം നായ്ക്കൾ ഭക്ഷിച്ചു.മരണ കാരണം കണ്ടെത്തുന്നതിന് കൂടുതൽ പരിശോധനയ്ക്ക് ഒരുങ്ങി പോലീസ്.
അഞ്ച് ദിവസം മുൻപാണ് വടക്കൻ മൈനാഗപ്പള്ളി സോമവിലാസം ചന്തയ്ക്ക് സമീപം അഞ്ചുവിള കിഴക്കേതിൽ രാധാകൃഷ്ണപിള്ളയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹo തെരുവ് നായ്ക്കൾ പൂർണ്ണമായും ഭക്ഷിച്ച നിലയിലായിരുന്നു.
മരണ ശേഷം രാധാകൃഷ്ണപിള്ളയുടെ മൃതദേഹം തെരുവ് നായ്ക്കൾ ഭക്ഷിച്ചുവെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. മൃതദേഹവും,
ആന്തരിക അവയവങ്ങളും ഉൾപ്പെടെ എല്ലാം നായ്ക്കൾ ഭക്ഷിച്ചു. അസ്ഥിയും, ശരീരത്തിലെ ത്വക്കും മാത്രമായിരുന്നു അവശേഷിച്ചത്. മരണകാരണം കണ്ടെത്തുന്നതിന് കൂടുതൽ പരിശോധനയ്ക്ക് ഒരുങ്ങുന്നുവെന്ന് പോലീസ് പറഞ്ഞു .
അസ്ഥിയും, ത്വക്കും അടക്കമുള്ള മൃതദേഹ അവശിഷ്ടങ്ങൾ ബന്ധുക്കളുടേയും, നാട്ടുകാരുടെയും സാന്നിധ്യത്തിൽ സംസ്കരിച്ചു.
വർഷങ്ങളായി രാധാകൃഷ്ണപിള്ള ഒറ്റയ്ക്കാണ് കഴിഞ്ഞ് വന്നിരുന്നത്.
അതിദരിദ്ര വിഭാഗത്തില്‍ ഉള്‍പ്പെടുത്തുകയോ ആനുകൂല്യങ്ങള്‍ വാങ്ങി നല്‍കുകയോ ചെയ്തില്ലെന്ന് പഞ്ചായത്ത് ജനപ്രതിനിധികള്‍ക്കെതിരേ ആരോപണമുണ്ട്.






































