മൈനാഗപ്പള്ളി:ഉദയാ ലൈബ്രറിയിൽ ബാലകലോത്സവം – 2025 നടന്നു. ബാലവേദിഖജാൻജി ആർ. ആരാദ്ധ്യയുടെ അദ്ധ്യക്ഷതയിൽകൂടിയ കലോത്സവം കവിയും പ്രഭാഷകനുമായ പി.ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. ബാലവേദി കോ-ഓർഡിനേറ്റർ ആർ.പി.സുഷമ ടീച്ചർ, യുവത പ്രസിഡന്റ് അജു .ജി.നാഥ് എന്നിവർ ആശംസാ പ്രസംഗം നടത്തി. ബാലവേദി വൈസ് പ്രസിഡന്റ് ഹൈഫ ഫാത്തിമ സ്വാഗതവും ബാലവേദി കൂട്ടുകാരി മഹിമ മഹേഷ് നന്ദിയും പറഞ്ഞു.
തുടർന്ന് 10 ഇനങ്ങളിലായി വിവിധകലാ സാഹിത്യ മത്സരങ്ങളുംനടന്നു.
കലോത്സവത്തിന് ലൈബ്രറി പ്രസിഡന്റ് കെ.മോഹനൻ, സെക്രട്ടറി ബി.സരോജാക്ഷൻ പിള്ള, ജോ.സെക്രട്ടറി കെ.എസ്.രാധാകൃഷ്ണൻ, വനിതാവേദി പ്രസിഡന്റ് എസ്.ആർ.ശ്രീകല, സെക്രട്ടറി പി.എസ്.അജിത, ലൈബ്രേറിയൻമാരായ ഇ. ഷജീന, കെ.ജയകുമാരി,രവികുമാർ ഇന്ദീവരം, ശ്രീപദം ഗോകുൽ തുടങ്ങിയവർ നേതൃത്വം നൽകി.






































