തടാക തീരത്ത് സംരക്ഷണവും സൗന്ദര്യവല്‍ക്കരണവും ലക്ഷ്യമിട്ട നേച്ചര്‍ പാര്‍ക്ക് പദ്ധതി ഉദ്ഘാടനം ചെയ്തു

Advertisement

ശാസ്താംകോട്ട. തടാക തീരത്ത് സംരക്ഷണവും സൗന്ദര്യവല്‍ക്കരണവും ലക്ഷ്യമിട്ട നേച്ചര്‍ പാര്‍ക്ക് പദ്ധതി ഉദ്ഘാടനം ചെയ്തു. മണ്ണു സംരക്ഷണ വകുപ്പ് ,സംസ്ഥാന തണ്ണീര്‍ത്തട അതോറിറ്റി, എന്‍ആര്‍ഇജിഎസ് സഹകരണത്തോടെ നടപ്പിലാക്കുന്നതാണ് നേച്ചര്‍ പാര്‍ക്ക്. പദ്ധതിയുടെ തൈ നടീല്‍ ഉദ്ഘാടനം കോവൂര്‍ കുഞ്ഞുമോന്‍എംഎല്‍എ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്തപ്രസിഡന്റെ ഡോ പികെ ഗോപന്‍, പഞ്ചായത്ത് പ്രസിഡന്‌റ് ഗീത, വൈസ് പ്രസിഡന്‌റ് ഗുരുകുലം രാകേഷ്, സ്ഥിരം സമിതി അധ്യക്ഷന്‍ അനില്‍ തുമ്പോടന്‍,വാട്ടര്‍ അതോറിറ്റി ബോര്‍ഡ് അംഗം ഉഷാലയം ശിവരാജന്‍, മൈനാഗപ്പള്ളി പഞ്ചായത്ത്പ്രസിഡന്‌റ് വര്‍ഗീസ് തരകന്‍,

പഞ്ചായത്തഅംഗം രജനി, പരിസ്ഥിതി സംഘടനാ പ്രതിനിധികളായ ഹരികുറിശേരി, ഡോ. പി കമലാസനന്‍,ശാസ്താംകോട്ടഭാസ്, റാംകുമാര്‍, രശ്മീദേവി, രാമാനുജന്‍ തമ്പി, എസ് ദിലീപ് കുമാര്‍,ഗിരീശന്‍,ശശിധരന്‍പിള്ള മണ്ണ് സംരക്ഷണ വകുപ്പ് അസി. ഡയറക്ടര്‍ എസ് അരുണ്‍കുമാര്‍,തഹസില്‍ദാര്‍ സുനില്‍കുമാര്‍, കെഎസ്എം ഡി ബി കോളജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്ജ് ഡോ. ദീപ,ഇറിഗേഷന്‍ എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ ബിനു പി ബേബി,എന്‍ആര്‍ഇജിഎസ് എ ഇ ബിനിമോള്‍, എസ് ഐ രാജേഷ് കുമാര്‍, വെറ്റ്‌ലാന്‍ഡ് അതോറിറ്റി പ്രതിനിധി രേശ്മ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

സാധാരണ തൈ നടീലില്‍നിന്നും വ്യത്യസ്ഥമായി ജലസേചനം സംരക്ഷണം എന്നിവ ഉള്‍പ്പെട്ടതാണ് പദ്ധതി. ഫലവൃക്ഷങ്ങള്‍ ചോലമരങ്ങള്‍,പുഷ്പച്ചെടികള്‍ എന്നിവ പാര്‍ക്കില്‍ ഉണ്ടാകും.

Advertisement