ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ദേവസ്വംബോർഡ് പ്രതിസ്ഥാനത്ത് വന്നാൽ മന്ത്രിക്കുംബോർഡിനുംഅധികാരത്തിൽ തുടരാൻ അർഹതയില്ല, പഴകുളംമധു

Advertisement

ശാസ്താംകോട്ട:ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ ദേവസ്വംബോർഡ് പ്രതി സ്ഥാനത്ത് വന്നാൽ ബോർഡ് ഭരണ സമിതിക്കും മന്ത്രിക്കും അധികാരത്തിൽ തുടരാൻ അവകാശമില്ലെന്ന് കെപിസിസി ജനറൽ സെക്രട്ടറി അഡ്വ.പഴകുളം മധുപറഞ്ഞു. ശാസ്താംകോട്ടയിൽ 16 ന് എത്തുന്ന
യു ഡി എഫ് കൺവീനർ അടൂർ പ്രകാശ് എം.പി നയിക്കുന്ന “വിശ്വാസ സംരക്ഷണജാഥ ” യുടെ സ്വാഗതസംഘംരൂപീകരണയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഒരു ഭരണ സമിതിക്ക് മാത്രമല്ല 2019 മുതൽ ദേവസ്വം ബോർഡ് ഭരിക്കുന്ന എല്ലാവർക്കും ഉത്തരവാദിത്തമുണ്ട്.മുൻ മന്ത്രി കടകമ്പള്ളി സുരേന്ദ്രനും ഇപ്പോഴത്തെ ദേവസ്വം മന്ത്രി വി എൻ വാസവനും അറിവും പങ്കാളിത്തവും ഉള്ള മോഷണമാണ് നടന്നത്.സിപിഎം പാർട്ടിയാണ് ഈ ഇടപാടിലെ മുഖ്യ ഗുണഭോക്താവെന്നും അദ്ദേഹം പറഞ്ഞു.കോൺഗ്രസ്സ് ശാസ്താംകോട്ട ബ്ലോക്ക് പ്രസിഡന്റ്
വൈ.ഷാജഹാൻഅദ്ധ്യക്ഷതവഹിച്ചു. കെ.പി.സി.സി അംഗം എം.വി.ശശികുമാരൻ നായർ , കോലത്ത് വേണുഗോപാൽ, കാർക്കാട്ട് അനിൽ,ആർ. ജയകുമാർ ,ചിറ്റ്മൂല നാസർ, പി.കെ.രവി , പി.നൂർദീൻകുട്ടി,കാഞ്ഞിരവിളഅജയകുമാർ , കല്ലട ഗിരീഷ്, രവി മെനാഗപ്പള്ളി, കെ.സുകുമാരൻപിള്ള , തുണ്ടിൽനൗഷാദ്, അഡ്വ. എസ്.രഘുമാർ , ആർ. അരവിന്ദാക്ഷൻ പിള്ള തുടങ്ങിയവർ പ്രസംഗിച്ചു. സ്വാഗതസംഘം ഭാരവാഹികളായി എം.വി.ശശികുമാരൻ നായർ (ചെയർമാൻ) ചിറ്റ് മൂലനാസർ(വൈസ് ചെയർമാൻ) കോലത്ത് വേണുഗോപാൽ (കൺവീനർ)എന്നിവരെ തെരെഞ്ഞെടുത്തു

Advertisement