ശാസ്താംകോട്ട നേച്ചര്‍ പാര്‍ക്ക് ഉദ്ഘാടനം തിങ്കളാഴ്ച, പദ്ധതിപ്രദേശം കാണാം

Advertisement

ശാസ്താംകോട്ട. തടാകതീരം ഉദ്യാനമാവുന്ന പദ്ധതിയുടെ ആദ്യ ചുവടുവയ്പ് ഇന്ന്. മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ വകുപ്പും സംസ്ഥാന തണ്ണീർത്തട അതോറിറ്റിയും ചേർന്നു ശാസ്താംകോട്ട തടാകതീരത്തെ കുന്നിന്‍ ചരിവില്‍ ഒരുക്കുന്ന നേച്ചർ പാർക്ക് 13നു വൈകിട്ട് 4നു കോവൂർ കുഞ്ഞുമോൻ എംഎൽഎ ഉദ്ഘാട നം ചെയ്യും. തടാകത്തിൻ്റെ തീര ശോഷണം പരിഹരിക്കൽ, പ്രദേശത്തെ വിവിധ ബ്ലോക്കുകളായി തിരിച്ച് ശാസ്ത്രീയ വൃക്ഷവൽക രണം എന്നിവ ലക്ഷ്യമിട്ടാണ് പദ്ധതി. സംസ്‌ഥാന തണ്ണീർത്തട അതോറിറ്റി ആവിഷ്കരിച്ച 24.75ലക്ഷം രൂപയുടെ പദ്ധതി മണ്ണ് സംരക്ഷണ വകുപ്പിന്റെ ശാസ്‌താംകോട്ട ഓഫിസാണ് നടപ്പാക്കുന്നത്.

  • ഫലവൃക്ഷത്തൈകൾ നിറഞ്ഞ കദളീവനം, പൂമരങ്ങൾ നിറഞ്ഞ – പൂങ്കാവനം, പനവർഗങ്ങൾ ഉൾക്കൊള്ളുന്ന പനന്തോട്ടം, ശലഭ- ഉദ്യാനം, ഔഷധസസ്യത്തോട്ടം എന്നിവ ഒരുക്കും. അക്കേഷ്യ – അടക്കമുള്ള അധിനിവേശ സസ്യങ്ങൾ നീക്കം ചെയ്തശേഷം തൈ നടീലിനായി നിലം ഒരുക്കൽ പൂർത്തിയായി. ജലസേചന സംവിധാനവും
    സ്‌ഥാപിച്ചു. ആദ്യഘട്ടത്തിൽ – 1500 തൈകൾ നടും. ആദ്യ മൂന്ന് – വർഷം തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികൾക്കാണ് പരി പാലന ചുമതല. ഇതിനായി എന്‍ആര്‍ഇജിഎസിന്‍റഎ 12ലക്ഷം രൂപയുടെ പദ്ധതികൂടി ഇതോടൊപ്പം വരുന്നുണ്ട്. പരിപാലനത്തില്‍ തടമൊരുക്കല്‍ തണല്‍ നാട്ടല്‍ ജലസേചനം എന്നിവയുണ്ട്.
  • വേനലിൽ തീ പിടിത്തം തടയാനായി ഫയർ ബ്രേക്കര്‍ ഉണ്ടാകും. പുല്ലിലൂടെ തീപടരുന്നത് ഇതുവഴി തടയാനാകും. ഫലവൃക്ഷങ്ങൾ വഴി വാനരന്മാർക്ക് ഭക്ഷണം ഉറപ്പാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. പ്രദേശവാസികൾക്ക് വരുമാനം ലഭിക്കുന്ന തരത്തിൽ പ്രകൃതി സൗഹൃദ ടൂറിസം പദ്ധതികൾ ഭാവിയിൽ നടപ്പാക്കുമെന്ന് മണ്ണ് സംരക്ഷണവകുപ്പ് അസിസ്റ്റന്‍ഡ് ഡയറക്ടര്‍ എസ് അരുണ്‍കുമാര്‍ പറഞ്ഞു.
  • തടാക സംരക്ഷണവുമായി ബന്ധപ്പെട്ട് തണ്ണീര്‍ത്തട അതോറിറ്റിയുടെ പത്ത് കോടിയിലേറെ വരുന്ന വന്‍പദ്ധതി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.
Advertisement