നിലമേലിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ വയോധികയ്ക്ക് ഗുരുതരപരിക്ക്

Advertisement

കൊല്ലം. നിലമേലിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ വയോധികയ്ക്ക് ഗുരുതരപരിക്ക്.കരുന്തലക്കോട് ബിജി ഭവനിൽ സാവിത്രിയമ്മ (78)യ്ക്കാണ് ആക്രമണമേറ്റത്. വയോധികയുടെ വിരൽ കാട്ടുപന്നി കടിച്ചു മുറിച്ചു. സാവിത്രിയമ്മയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം ശാസ്താംകോട്ടയില്‍ യുവാവിനുനേരെ കാട്ടുപന്നി ആക്രമണം ഉണ്ടായിരുന്നു.

Advertisement