കുന്നത്തൂരിൽ യുവതിക്ക് പന്നിപ്പനി സ്ഥിരീകരിച്ചു

Advertisement



കുന്നത്തൂർ:കുന്നത്തൂർ പഞ്ചായത്തിൽ  43കാരിയായ യുവതിക്ക് പന്നിപ്പനി സ്ഥിരീകരിച്ചു.കഴിഞ്ഞ ഒരാഴ്ചയായി അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നെങ്കിലും കാര്യമാക്കിയിരുന്നില്ല. ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രയിൽ നടത്തിയ പരിശോധനയിലാണ് എച്ച് വൺ എൻ വൺ സ്ഥിരീകരിച്ചത്.ഇതേ ആശുപത്രിയിൽ നിരീക്ഷണത്തിലാണ് യുവതി.പത്തനംതിട്ട ജില്ലയിൽ സ്ഥിരതാമസക്കാരിയായ ഇവർ ഏതാനും ആഴ്ചകൾക്ക് മുമ്പാണ് കുന്നത്തൂരിലെ കുടുംബവീട്ടിൽ എത്തിയത്.ഇവരുടെ വീടിനോട് ചേർന്ന് മറ്റൊരു യുവതിക്കും പന്നിപ്പനി പിടിപ്പെട്ടിരുന്നതായി പറയപ്പെടുന്നു.രോഗം ഭേദമായ ശേഷം ഇവർ ചെന്നൈയിലേക്ക് മടങ്ങുകയും ചെയ്തു.സമ്പർക്കത്തിലൂടെയാകാം രോഗം പടർനതെന്നാണ് നിഗമനം.അതിനിടെ രോഗം സ്ഥിരികരിച്ചിട്ടും പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നതിന് പഞ്ചായത്തും ആരോഗ്യവകുപ്പും തയ്യാറായിട്ടില്ലെന്ന് ആക്ഷേപമുണ്ട്.

Advertisement