ശാസ്താംകോട്ട. ദിശാബോര്‍ഡ്മറച്ച് കെഎസ്എഫ്ഇയുടെ പരസ്യബോര്‍ഡ്, പൊലീസ് നോട്ടീസ് നല്‍കിയിട്ടും മാറ്റിയില്ല ഒടുവില്‍ സമരക്കാര്‍ കീറി. ശാസ്താംകോട്ട ജംക്ഷനില്‍ ഭരണിക്കാവിലേക്ക് റോഡ് തിരിയുന്നിടത്ത് ഏറെ ആവശ്യമുള്ളതാണ് ദിശാബോര്‍ഡ് പ്രധാനപതായില്‍ ചവറ,കരുനാഗപ്പള്ളി ഭാഗത്തുനിന്നും വരുന്നവര്‍ ക്ഷേത്രറോഡില്‍കൂടി വഴിതെറ്റിപ്പോകുന്നത് പതിവായ ശേഷമാണ് ഇവിടെ ദിശാ ബോര്‍ഡ് വച്ചത്. അടുത്തിടെ ഇതിനെ മറച്ച് കെഎസ്എഫ്ഇ മുഖ്യമന്ത്രിയുടെ അടക്കം പടം പ്രിന്‍റ് ചെ/്ത പരസ്യബോര്‍ഡ് ഇവിടെ ചാരിവച്ചു, ദിശാബോര്‍ഡ് മറച്ചതോടെ കുറേനാളായി വാഹനങ്ങള്‍ വലിയ വാഹനങ്ങള്‍ അടക്കം ക്ഷേത്രവും കോളജുമുള്ള ഭാഗത്തേക്ക് നേരേ പോവുകയാണ്.
ഇതു പരാതിയായതോടെ പൊലീസ് നൊട്ടീസ് നല്‍കി, ചില നേതാക്കളഉടെ ഇടപെടലില്‍ ആണത്രേ ബോര്‍ഡ് അനങ്ങിയതുപോലുമില്ല. ഇന്ന് ഷാഫിപറമ്പില്‍ മര്‍ദ്ദനത്തില്‍ പ്രതിഷേധവുമായെത്തിയെ കോണ്‍ഗ്രസുകാര്‍ ആണെന്നു പറയുന്നു ബോര്‍ഡ് കീറുകയും ചെയ്തു. എന്നിട്ടും വഴിതെറ്റിക്കാനായി ബോര്‍ഡ് ദിശാബോര്‍ഡ് മറച്ച് തുടരുകയാണ്.






































