ശാസ്താംകോട്ട:കെ.എസ്.എം ദേവസ്വം ബോർഡ് കോളേജിൽ നടന്ന യൂണിയൻ തെരഞ്ഞെടുപ്പിൽ 5 സീറ്റ് ഒഴികെ മറ്റെല്ലാ സീറ്റുകളിലും കെ.എസ്.യുവിന് തകർപ്പൻ വിജയം.ഇക്കുറി യൂണിയൻ പിടിച്ചെടുക്കാനിറങ്ങിയ എസ്എഫ്ഐക്ക് അഞ്ച് സീറ്റ് മാത്രമാണ് ലഭിച്ചത്. യൂണിയൻ ചെയർമാൻ,ജനറൽ സെക്രട്ടറി,മാഗസിൻ എഡിറ്റർ തുടങ്ങി മുഴുവൻ പ്രധാന സീറ്റുകളിലും കെ.എസ്.യു
വിജയക്കുതിപ്പ് നടത്തി.ഉച്ചയോടെ തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തികരിച്ചപ്പോൾ തന്നെ കെ.എസ്.യു സമ്പൂർണ വിജയം ഉറപ്പിച്ചിരുന്നു.

വൈകിട്ട് അന്തിമഫല പ്രഖ്യാപനം വന്നതോടെ പ്രവർത്തകരിൽ ആവേശം അണപൊട്ടി.സാമുവൽ.എസ് ചെയർമാനും മിഥില വൈസ് ചെയർപേഴ്സണും അമൽ റോഷ് ജനറൽ സെക്രട്ടറിയുമാകും.വിജയത്തേരിലേറി
പുറത്തുവന്ന യൂണിയൻ ഭാരവാഹികളെ കോളേജ് കവാടത്തിൽ നിന്നും നീലഹാരമണിയിച്ച് സ്വീകരിച്ച ശേഷം കെ.എസ്.യു,യൂത്ത് കോൺഗ്രസ്,കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ ശാസ്താംകോട്ട ടൗണിൽ ആഹ്ലാദ പ്രകടനം നടത്തി






































