ചാങ്ങപ്പാറയിൽ കിണറ്റിൽ വീണ പുലിയെ രക്ഷിച്ചു

Advertisement

പുനലൂർ. ചാങ്ങപ്പാറയിൽ കിണറ്റിൽ വീണ പുലിയെ രക്ഷിച്ചു. 6 മണിക്കൂറിന് ശേഷമാണ് പുലിയെ പുറത്തെടുത്തത്.  ആരോഗ്യസ്ഥിതി പരിശോധിച്ച ശേഷo തുറന്നുവിടുന്ന കാര്യത്തില്‍ തീരുമാനമെടുക്കുക.


ഇന്നലെ രാത്രിയോടെയാണ് ചങ്ങാപ്പാറ സ്വദേശി സിബിയുടെ വീട്ടിലെ കിണറ്റിൽ പുലി വീണത്

കിണറ്റിൽ അകപ്പെട്ട പുലിയെ ജീവനോടെ തന്നെ കിണറ്റിൽ നിന്ന് എത്തിക്കാൻ ഫോറസ്റ്റ് തീരുമാനിച്ചു

വനപാലകർക്കൊപ്പം  ഫയർഫോഴ്സും ചേർന്നു. കിണറ്റിൽ കിടക്കുമ്പോഴും  പുലി ശൗര്യം തുടർന്നു.

പലകുറി ശ്രമങ്ങൾ പരാജയപ്പെട്ടു. ആറു മണിക്കൂറിനൊടുവിൽ പുലി വലയിൽ കുരുങ്ങി. നാട്ടുകാർക്കും  ആശ്വാസം. പിന്നെ പ്രത്യേകം തയ്യാറാക്കിയ കൂട്ടിലേക്ക് പുലിയെ  മാറ്റി. പുലിക്ക് രണ്ടു വയസ്സ് പ്രായമുണ്ട്.


വെറ്റിനറി ഡോക്ടർമാരുടെ പരിശോധനയിൽ  പുലിക്ക് ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഇല്ലെങ്കിൽ വനത്തിൽ ഇന്ന് തന്നെ തുറന്നു വിടും

Advertisement