പടിഞ്ഞാറെ കല്ലട. പഞ്ചായത്തിൽ നവികരിച്ച ലേണിംഗ് സെന്ററിന്റെ ഉത്ഘാടനവും പഠനക്ലാസും
ജില്ലയിൽ കില അനുവദിച്ച പഞ്ചായത്ത് ലേണിംഗ് സെന്ററിന്റെ ഉത്ഘാടനം പടിഞ്ഞാറെകല്ലട പഞ്ചായത്ത് പ്രസിഡന്റ് സി ഉണ്ണികൃഷ്ണനും കണ്ണൂർ കാങ്കോട് ആലപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് സുനിൽകുമാറും ചേർന്ന് നിർവഹിച്ചു.
വൈസ് പ്രസിഡന്റ് എൽ സുധയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ സുധീർ സ്വാഗതം ആശംസിച്ചു. കാങ്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പദ്മിനി, സ്റ്റാന്റിംഗ് കമ്മറ്റിചെയർപേഴ്സൺമാരായ ഉഷാലയം ശിവരാജൻ, ജെ അംബികകുമാരി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റജില, ലൈലസമദ്, സിന്ധു, സുനിതദാസ് എന്നിവർ ആശംസകൾ നേർന്നു. പഞ്ചായത്ത് സെക്രട്ടറി ദിലീപ് നന്ദി പറഞ്ഞു.
തുടർന്ന് വിവിധ വിഷയങ്ങളിൽ ക്ലാസ്സ് നടന്നു. കില ഫാക്കൽറ്റി അംഗം ആർ. ചന്ദ്രൻപിള്ള, പ്ലാനിങ് കമ്മറ്റി വൈസ് ചെയർമാൻ ജി. ശങ്കരപിള്ള, പി. ടി. ഗിരിശൻ, ബാലചന്ദ്രൻ, അസി. സെക്രട്ടറി നിസാർ എന്നിവർ ക്ലാസുകൾക്കു നേതൃത്വം നൽകി. പഞ്ചായത്തുകൾ പരസ്പരം വികസന അനുഭവങ്ങൾ പങ്കുവെച്ചു. തുടർന്ന് പദ്ധതിപ്രദേശങ്ങൾ സംഘം സന്ദർശിച്ചു.






































