‘ഗുരുനന്മ പുരസ്‌കാരം’ സമ്മാനിച്ചു

Advertisement

കൊല്ലം:ജില്ലയിലെ മികച്ച അധ്യാപകർക്ക് പെരുങ്കുളം ബാപ്പുജി സ്മാരക വായനശാല നൽകി വരുന്ന ഗുരുനന്മ പുരസ്‌കാരം പൂയപ്പള്ളി ഗവ.ഹൈസ്കൂളിലെ മലയാളം അധ്യാപിക ഡി.സുജാതയ്ക്ക് സമ്മാനിച്ചു.ജില്ലയിലെ ഹൈസ്കൂൾ തലം വരെയുള്ള വിദ്യാർത്ഥികൾ തെരഞ്ഞെടുത്ത മികച്ച അധ്യാപികയ്ക്കാണ് പുരസ്കാരം നൽകുന്നത്.പൂയപ്പള്ളി ഗവ.ഹൈസ്കൂളിൽ നടന്ന ചടങ്ങിൽ
പിടിഎ പ്രസിഡന്റ് എസ്.ബിനു അധ്യക്ഷത വഹിച്ചു.ബാപ്പുജി ഗ്രന്ഥശാല പ്രസിഡന്റ് രാജീവ്‌ ഉദ്ഘാടനം ചെയ്തു.പ്രഥമ ഗുരുനന്മ പുരസ്‌കാരജേതാവും വെളിനല്ലൂർ ഗവ.എൽപിഎസ് പ്രഥമാധ്യാപികയുമായ വി.റാണിയും സർട്ടിഫിക്കറ്റ് പെരുങ്കുളം രാജീവും സമ്മാനിച്ചു.ഹെഡ്മിസ്ട്രസ് കെ.കലാദേവി,ഗ്രന്ഥശാല സെക്രട്ടറി രാജേഷ്,എസ്എംസി ചെയർമാൻ ജി.പ്രശാന്ത കുമാർ,എസ്.സിന്ധു,നിഖിത എന്നിവർ സംസാരിച്ചു.

Advertisement